ദേശീയ ഗെയിംസിന് 559 അംഗ കേരള സംഘം, ശ്രീശങ്കര്‍ പതാകയേന്തും


സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 12 വരെ ഗുജറാത്തിലെ ആറു നഗരങ്ങളിലായാണ് ഗെയിംസ് നടക്കുന്നത്.

Photo: PTI

ഗുജറാത്ത് ആതിഥേയത്വം വഹിക്കുന്ന മുപ്പത്തിയാറാം ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനംചെയ്യുന്നത് 559 അംഗ ടീം. 436 കായികതാരങ്ങളും 123 ഒഫീഷ്യലുകളും അടങ്ങുന്നതാണ് സംഘം. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 12 വരെ ഗുജറാത്തിലെ ആറു നഗരങ്ങളിലായാണ് ഗെയിംസ് നടക്കുന്നത്. അഹമ്മദാബാദ്, ഗാന്ധിനഗര്‍, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭവ്‌നഗര്‍ എന്നിവിടങ്ങളാണ് വേദി. സൈക്ലിങ് മത്സരങ്ങള്‍മാത്രം ന്യൂഡല്‍ഹിയിലാണ് നടക്കുന്നത്. ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഗെയിംസ് നടക്കുന്നത്. 2015-ല്‍ കേരളത്തിലായിരുന്നു അവസാനത്തെ ദേശീയ ഗെയിംസ്.

26 കായികയിനങ്ങളിലാണ് കേരളം മാറ്റുരയ്ക്കുന്നത്. അത്ലറ്റിക്‌സ്, നീന്തല്‍, അമ്പെയ്ത്ത്, ബാഡ്മിന്റണ്‍, സൈക്ലിങ് (റോഡ്, ട്രാക്ക്), നെറ്റ്‌ബോള്‍, റഗ്ബി, ഖോ-ഖോ, റോളര്‍ സ്‌കേറ്റിങ്, ഭാരോദ്വഹനം, ഫെന്‍സിങ്, ഗുസ്തി, ജിംനാസ്റ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍ (5x5, 3x3), ഫുട്‌ബോള്‍, ബോക്‌സിങ്, സോഫ്റ്റ്‌ബോള്‍, സോഫ്റ്റ് ടെന്നീസ്, ജൂഡോ, വുഷു, ട്രയാത്തലണ്‍, കനോയിങ്, കയാക്കിങ്, സ്‌ക്വാഷ്, വോളിബോള്‍ എന്നിവയിലാണ് കേരളം ഇറങ്ങുന്നത്. ഒന്‍പത് സംഘങ്ങളായാണ് കേരളതാരങ്ങള്‍ ഗുജറാത്തിലേക്ക് യാത്രയാവുക.



കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് ശ്രീശങ്കറായിരിക്കും ഉദ്ഘാടനച്ചടങ്ങില്‍ കേരളത്തിന്റെ പതാകയേന്തുക. ഒളിമ്പ്യന്‍ വി. ദിജുവാണ് ടീമിന്റെ ചുമതലയുള്ള ചെഫ്- ഡി-മിഷന്‍. കെ.എഫ്.എ. സെക്രട്ടറി പി. അനില്‍കുമാര്‍, അത്ലറ്റിക് അസോസിയേഷന്‍ അംഗം ഡോ. സ്റ്റാലിന്‍ റാഫേല്‍, റഗ്ബി അസോസിയേഷന്‍ സെക്രട്ടറി ആര്‍. ജയകൃഷ്ണന്‍ എന്നിവരാണ് ഡെപ്യൂട്ടി ചെഫ് ഡി മിഷന്‍മാര്‍. സെപ്റ്റംബര്‍ 27 മുതല്‍ കേരള ഒളിമ്പിക് അസോസിയേഷന്റെ കോ-ഓര്‍ഡിനേഷന്‍ ഓഫീസ് അഹമ്മദാബാദില്‍ പ്രവര്‍ത്തനം ആരംഭിക്കും.

2015-ല്‍ 54 സ്വര്‍ണവും 48 വെള്ളിയും 60 വെങ്കലവും ഉള്‍പ്പെടെ 162 മെഡല്‍ നേടി രണ്ടാം സ്ഥാനമാണ് ആതിഥേയരായ കേരളത്തിനു നേടാനായത്.

91 സ്വര്‍ണം നേടിയ സര്‍വീസസായിരുന്നു ചാമ്പ്യന്മാര്‍. ആറ് സ്വര്‍ണവും രണ്ട് വെള്ളിയും അടക്കം എട്ട് മെഡല്‍ നേടിയ കേരളത്തിന്റെ നീന്തല്‍താരം സജന്‍ പ്രകാശ് ഗെയിംസിന്റെ താരമായി. സജന്‍ ഇക്കുറിയും ഗെയിംസില്‍ മാറ്റുരയ്ക്കുന്നുണ്ട്.

Content Highlights: national games 2022, national games, gujarat national games, kerala team for national games, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented