ദേശീയ ഗെയിംസ്; ടേബിള്‍ ടെന്നിസില്‍ സ്വര്‍ണം വാരി ബംഗാളും ഗുജറാത്തും


ഹർമീത് രാജുൽ ദേശായി | Photo: twitter.com

സൂറത്ത്: മുപ്പത്തിയാറാം ദേശീയ ഗെയിംസിലെ ടേബിള്‍ ടെന്നിസില്‍ പശ്ചിമ ബംഗാളിന്റെയും ആതിഥേയരായ ഗുജറാത്തിന്റെയും ആധിപത്യം. ആകെയുള്ള ഏഴ് സ്വര്‍ണത്തില്‍ നാലെണ്ണം ബംഗാളും മൂന്നെണ്ണം ഗുജറാത്തും സ്വന്തമാക്കി. നാല് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും അടക്കം ബംഗാളിന് എട്ട് മെഡലുണ്ട്. ഗുജറാത്തിന് മൂന്ന് സ്വര്‍ണവും മൂന്ന് വെങ്കലവും ഉള്‍പ്പടെ ആറ് മെഡലും. രണ്ട് വെള്ളിയും ഒരു വെങ്കലവും അടക്കം മൂന്ന് മെഡല്‍ നേടിയ തെലങ്കാനയാണ് മൂന്നാമത്.

ഗുജറാത്തിന്റെ ഹര്‍മീത് രാജുല്‍ ദേശായി ഗെയിംസിലെ ആദ്യ വ്യക്തിഗത സ്വര്‍ണം നേടി. പുരുഷന്മാരുടെ ടേബിള്‍ ടെന്നിസ് സിംഗിള്‍സിലാണ് ഹര്‍മീതിന്റെ സ്വര്‍ണനേട്ടം. തീര്‍ത്തും ഏകപക്ഷീയമായ ഫൈനലില്‍ ഹരിയാനയുടെ സൗമ്യജിത്ത് ഘോഷിനെയാണ് ഹര്‍മീത് തോല്‍പിച്ചത്. സ്‌കോര്‍: 4-0, 11-8, 11-4, 11-7, 11-8 എന്നിങ്ങനെയായിരുന്നു ഹര്‍മീതിന്റെ ജയം. സെമിയില്‍ ഹര്‍മീത് ടോപ് സീഡായ സത്തിയന്‍ ജ്ഞാനശേഖരനെയും (4-2), സൗമ്യജിത്ത് മാനുഷ് ഉത്പല്‍ ഷായെയുമാണ് തോല്‍പിച്ചത് (4-1).



പത്ത് തവണ തുടര്‍ച്ചയായി ദേശീയ ചാമ്പ്യനായ സൂപ്പര്‍താരം അജന്ത ശരത് കമല്‍ നാലാം റൗണ്ടില്‍ പരിക്ക് മൂലം പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് സൗമ്യജിത്ത് സെമിക്ക് യോഗ്യത നേടിയത്. ആദ്യ സെറ്റ് കൈവിട്ട ശരത് പിന്നീടുള്ള രണ്ട് സെറ്റുകളും പിടിച്ചെടുത്ത് തിരിച്ചുവന്നെങ്കിലും നാലാം സെറ്റില്‍ 6-1 എന്ന സ്‌കോറില്‍ ലീഡ് ചെയ്യവെ കൈയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.

പശ്ചിമബംഗാളിന്റെ സുതീര്‍ഥ മുഖര്‍ജിക്കാണ് വനിതാ സിംഗിള്‍സ് സ്വര്‍ണം. ഫൈനലില്‍ തെലങ്കാനയുടെ അകുല ശ്രീജയെയാണ് (4-1) സുതീര്‍ഥ തോല്‍പിച്ചത്. വാശിയേറിയ സെമിയില്‍ മണിക ബത്രയെ തോല്‍പിച്ചാണ് (4-2) സുതീര്‍ഥ ഫൈനലിന് യോഗ്യത നേടിയത്.

പുരുഷ, വനിതാ ഡബിള്‍സില്‍ പശ്ചിമബംഗാളും മിക്സഡ് ഡബിള്‍സില്‍ ഗുജറാത്തും സ്വര്‍ണം നേടി. വനിതാ ഡബിള്‍സില്‍ കര്‍ണാടകം വെള്ളിയും മഹാരാഷ്ട്ര ഇരട്ടവെങ്കലവും നേടി. പുരുഷ ഡബിള്‍സില്‍ വെള്ളിയും പശ്ചിമ ബംഗാളിനാണ്. ഗുജറാത്ത് ഇരട്ടവെങ്കലം നേടി. മിക്സഡ് ഡബിള്‍സില്‍ തെലങ്കാന വെള്ളിയും പശ്ചിമ ബംഗാള്‍ ഇരട്ടവെങ്കലവും നേടി.

Content Highlights: 36th national games 2022 Bengal and Gujarat win gold in table tennis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented