ലണ്ടന്‍:
പങ്കാളിത്തത്തില്‍ റെക്കോഡു സൃഷ്ടിച്ച ലണ്ടന്‍ മാരത്തണില്‍ പുരുഷവിഭാഗത്തില്‍ കെനിയയുടെ എല്യൂഡ് കിപ്‌ച്ചോഗെയും വനിതാവിഭാഗത്തില്‍ എത്യോപ്യയുടെ ടിജി ടുഫായും വിജയികള്‍. 38,000പേരാണ് ഇക്കുറി മാരത്തണില്‍ പങ്കെടുത്തത്. 35വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പങ്കാളിത്തമാണിത്.