ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാഹലിന്റെ ഭാര്യയും കൊറിയോഗ്രാഫറുമായ ധനശ്രീ വര്‍മയാണ് ഇക്കാര്യം അറിയിച്ചത്. 

ഗുരുതര രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ചാഹലിന്റെ പിതാവ് അഡ്വ. കെ.കെ ചാഹലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മ സുനിത ദേവി വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണെന്നും ധനശ്രീ വര്‍മ വ്യക്തമാക്കി. 

നേരത്തെ ധനശ്രീ വര്‍മയുടെ അമ്മയ്ക്കും സഹോദരനും കോവിഡ്  ബാധിച്ചിരുന്നു. ധനശ്രീ ചാഹലിനൊപ്പം ഐ.പി.എല്‍ ബയോ ബബിളില്‍ ഉള്ള സമയത്തായിരുന്നു അത്.

Content Highlights: Yuzvendra Chahal s parents test positive for Covid-19