Image Courtesy: Twitter
മുംബൈ: താന്‍ അഭിനയരംഗത്തേക്ക് വരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ്രാജ് സിങ്. സഹോദരന് സഹോദരന് സൊരാവര്‍ സിങ്, ഭാര്യ ഹേസല്‍ കീച് എന്നിവര്‍ക്കൊപ്പം യുവി ഒരു വെബ് സീരീസിലൂടെ അഭിനയ കരിയറിന് തുടക്കം കുറിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇക്കാര്യം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ട്വിറ്ററിലൂടെ രംഗത്തെത്തി. വെബ് സീരിസില്‍ അഭിനയിക്കുന്നത് ഇളയ സഹോദരനാണെന്നും താന്‍ അഭിനയരംഗത്തേക്ക് വരുന്നെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്നും യുവി ട്വിറ്ററില്‍ കുറിച്ചു. ഇക്കാര്യത്തെ കുറിച്ച് പുറതത്തുവന്ന റിപ്പോര്‍ട്ടുകള്‍ തിരുത്തണമെന്ന് മാധ്യമ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നതായും യുവി കൂട്ടിച്ചേര്‍ത്തു.
കളിക്കുന്നകാലത്തു തന്നെ ബോളിവുഡുമായി മികച്ച ബന്ധമുള്ളയാളായിരുന്നു യുവി. ഇക്കാരണത്താല്‍ തന്നെ പലരും ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ താരം അഭിനയരംഗത്തേക്കെത്തുമെന്നായിരുന്നു കരുതിയിരുന്നത്.
Content Highlights: Yuvraj Singh rumours of his acting debut
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..