വിശന്നുവലഞ്ഞ വയോധികന് ഭക്ഷണം പങ്കുവെച്ച പോലീസുകാരെ അഭിനന്ദിച്ച് യുവി


ഡ്യൂട്ടിക്കിടെ കഴിക്കാനായി പോലീസുകാര്‍ സൂക്ഷിച്ചുവെച്ച ഭക്ഷണമായിരുന്നു ഇത്. 

-

മുംബൈ: തെരുവിൽ പട്ടിണിയിലായവർക്ക് സ്വന്തം ഭക്ഷണം നൽകിയ പോലീസുകാരെ അഭിനന്ദിച്ച് യുവരാജ് സിങ്ങ്. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചാണ് യുവരാജിന്റെ അഭിനന്ദനം. റോഡിലൂടെ നടക്കുകയായിരുന്ന വയോധികന് ഒരു കൂട്ടം പോലീസുകാർ ഭക്ഷണം നൽകുന്നതാണ് 30 സെക്കൻഡുള്ള വീഡിയോയിലുള്ളത്. ഡ്യൂട്ടിക്കിടെ കഴിക്കാനായി പോലീസുകാർ സൂക്ഷിച്ചുവെച്ച ഭക്ഷണമായിരുന്നു ഇത്.

'ഈ പ്രതിസന്ധി ഘട്ടത്തിൽ ഇത്തരത്തിൽ മനുഷ്യത്വത്തിന്റെ മുഖം കാണാനായതിൽ ഒരുപാട് സന്തോഷമുണ്ട്. അവരുടെ ഈ നല്ല മനസിനെ ഞാൻ ബഹുമാനിക്കുന്നു.' യുവി ഇൻസ്റ്റഗ്രാം വീഡിയോയ്ക്കൊപ്പം കുറിച്ചു.

നേരത്തെ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷനെ സഹായിച്ചതിന്റെ പേരിൽ യുവരാജ് ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. തുടർന്ന് വിശദീകരണവുമായി യുവി തന്നെ രംഗത്തെത്തി. എന്നും ഇന്ത്യക്കാരൻ ആയിരിക്കുമെന്നും അതുപോലെ എപ്പോഴും മനുഷ്യത്വത്തിന് ഒപ്പമായിരിക്കുമെന്നുമായിരുന്നു യുവിയുടെ പ്രതികരണം.

Content Highlights: Yuvraj Singh Praises Policemen For Sharing Their Own Food Amid Coronavirus Crisis

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented