Photo: twitter.com
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ്‌രാജ് സിങ്ങിനും നടി ഹേസല്‍ കീച്ചിനും ആണ്‍കുഞ്ഞ് പിറന്നു.
സോഷ്യല്‍ മീഡിയ വഴി യുവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2016 നവംബര്‍ 30-നായിരുന്നു ഇരുവരുടെയും വിവാഹം.
'ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബത്തിനോടും സുഹൃത്തുക്കളോടും ഇന്ന് ദൈവം ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചതിന്റെ സന്തോഷം ഞങ്ങള്‍ പങ്കുവെക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്ന് കരുതുന്നു.' - യുവി ട്വിറ്ററില്‍ കുറിച്ചു.
കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലെജന്‍ഡ്‌സ് ലീഗില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
Content Highlights: yuvraj singh and his wife hazel keech welcomed their first child
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..