ടെംബ ബവുമ | Image Courtesy:
ജെഹാനസ്ബര്‍ഗ്: മികച്ച പ്രകടനം നടത്തിയിട്ടും അതിനേക്കാള്‍ നിറത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ നോക്കിക്കാണുന്ന പ്രവണതയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കന്‍ താരം ടെംബ ബവുമ.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ 98 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ച ഇന്നിങ്‌സിനു ശേഷം ക്രിക്ഇന്‍ഫോയോട് പ്രതികരിക്കുകയായിരുന്നു ബവുമ. രണ്ടാം വിക്കറ്റില്‍ ക്വിന്റണ്‍ ഡിക്കോക്കുമായി ചേര്‍ന്ന് ബവുമ കൂട്ടിച്ചേര്‍ത്ത 173 റണ്‍സിന്റെ കൂട്ടുകെട്ട് മത്സരത്തില്‍ നിര്‍ണായകമാകുകയും ചെയ്തു.
കളിക്കളത്തിലെ പ്രകടനത്തേക്കാള്‍ നിറത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിക്കാണുന്നത് തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് ബവുമ പറഞ്ഞു.
''അതെ ഞാന്‍ കറുത്തതാണ്, അതാണ് എന്റെ നിറം. പക്ഷേ ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് അതെനിക്ക് ഇഷ്ടമായതുകൊണ്ടാണ്. ദേശീയ ടീമിനായും എന്റെ ഫ്രാഞ്ചൈസി ടീമിനായും മികച്ച പ്രകടനം പുറത്തെടുത്തതുകൊണ്ടാണ് ഞാനിപ്പോള്‍ ടീമിലുള്ളത്. എന്നാല്‍ കളിക്കളത്തിലെ പ്രകടനത്തേക്കാള്‍ നിറത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിക്കാണുന്നത് എന്നെ അസ്വസ്ഥനാക്കാറുണ്ട്. എന്നാല്‍ അത്തരം സംസാരങ്ങളില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞുമാറാറാണ് പതിവ്. കളിക്കാര്‍ ടീമില്‍ നിന്ന് പുറത്താകുന്നത് സാധാരണ സംഭവമാണ്. ടീമില്‍ നിന്ന് അവസാനമായി പുറത്താകുന്ന ആളൊന്നുമല്ല ഞാന്‍, അത് അംഗീകരിക്കാന്‍ തയ്യാറാകണം'', ബവുമ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് നിയമപ്രകാരം ദേശീയ ടീമിലെ ആറു താരങ്ങളെ തിരഞ്ഞെടുക്കുന്നത് നിറത്തിന്റെ അടിസ്ഥാനത്തിലാണ്. രണ്ട് കറുത്തവര്‍ഗക്കാരായ ആഫ്രിക്കക്കാരടക്കം ടീമിലുണ്ടാകണമെന്നാണ് ചട്ടം. എന്നാല്‍ ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്ന് ബവുമ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്. അദ്ദേഹം ടീമിലെത്തിയത് മേല്‍പറഞ്ഞ നിയമം കാരണമാണെന്നാണ് വിമര്‍ശനം. ഇതിനെതിരെയാണ് ബവുമ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: Yes I am black, that is colour of my skin Temba Bavuma
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..