'ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം'; നീതി ലഭിക്കുംവരെ സമരമെന്ന് ഗുസ്തി താരങ്ങള്‍


1 min read
Read later
Print
Share

Photo: ANI

ന്യൂഡല്‍ഹി: നീതിലഭിക്കുംവരെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഗുസ്തി താരങ്ങള്‍ സമരം ശക്തമാക്കി. റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ താരങ്ങള്‍ നടത്തുന്ന സമരം ആറുദിവസം പിന്നിട്ടു. ലോകവേദികളില്‍ ഇന്ത്യക്കുവേണ്ടി മെഡല്‍നേടിയ വനിതാതാരങ്ങളടക്കം രാപകല്‍ സമരത്തിലുണ്ട്. ഒട്ടേറെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും കര്‍ഷകത്തൊഴിലാളി സംഘടനകളും ഹരിയാണ ഗ്രാമങ്ങളില്‍നിന്നുള്ള ഖാപ് പഞ്ചായത്ത് അംഗങ്ങളും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ജന്തര്‍ മന്തറിലെത്തി. സാമൂഹികമാധ്യമങ്ങളിലും സമരത്തിന് പിന്തുണയേറുകയാണ്.

പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെതിരേ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവേ, എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചെങ്കിലും സമരം തുടരാനാണ് തീരുമാനമെന്ന് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. ഡല്‍ഹി പോലീസില്‍ വിശ്വാസമില്ലെന്നും താരങ്ങള്‍ തുറന്നടിച്ചു.

ഞങ്ങള്‍ക്ക് ഡല്‍ഹി പോലീസില്‍നിന്ന് നീതി ലഭിക്കുമെന്ന് വിശ്വാസമില്ല. ആറുദിവസമായി ഇവിടെ സമരമിരുന്നിട്ടാണ് കേസെടുക്കാമെന്ന് പറയുന്നത്. എങ്ങനെയാണ് അവരെ വിശ്വസിക്കുക. രക്ഷപ്പെടാന്‍ പഴുതുകളുള്ള എഫ്.ഐ.ആറാകും പോലീസ് തയ്യാറാക്കുക- താരങ്ങള്‍ ആരോപിച്ചു. ''ഡല്‍ഹി പോലീസ് എന്തുചെയ്യുമെന്നുനോക്കാം. ഞങ്ങളുടെ അടുത്തനീക്കം അതനുസരിച്ചായിരിക്കും. പക്ഷേ, ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റുചെയ്യണമെന്ന ആവശ്യത്തില്‍ മാറ്റമില്ല. ഫെഡറേഷന്‍ തലപ്പത്തുനിന്നും എം.പി.സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കണം. അധികാരമുള്ളപ്പോള്‍ അന്വേഷണത്തെ സ്വാധീനിക്കും. നിഷ്പക്ഷ അന്വേഷണം വേണം. സുപ്രീംകോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്.'' -ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുണിയ എന്നിവര്‍ വ്യക്തമാക്കി.

ബി.ജെ.പി. നേതാവുകൂടിയായ ബ്രിജ് ഭൂഷണ്‍ സിങ്ങിനും ഫെഡറേഷനുമെതിരേ കഴിഞ്ഞ ജനുവരിയിലും ഗുസ്തി താരങ്ങള്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണസമിതിയെ നിയോഗിച്ചപ്പോഴാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, മൂന്നുമാസമായിട്ടും നടപടിയുണ്ടാകാതെവന്നതോടെയാണ് ഞായറാഴ്ച വീണ്ടും സമരരംഗത്തിറങ്ങിയത്. അച്ചടക്കമില്ലെന്നാരോപിച്ച് താരങ്ങളുടെ സമരത്തെ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ കഴിഞ്ഞദിവസം വിമര്‍ശിച്ചതും വിവാദമായി.

Content Highlights: Wrestlers protest to arrest BJP MP Brij Bhushan Singh

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sex

1 min

സെക്‌സ് ഇനി കായിക ഇനം, ചാമ്പ്യന്‍ഷിപ്പ് സ്വീഡനിൽ

Jun 2, 2023


sportsmasika sachin- kohli special issue released

1 min

സച്ചിന്‍-കോലി സ്‌പെഷലുമായി മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക

Feb 6, 2020


abdulla aboobacker

1 min

ഡയമണ്ട് ലീഗില്‍ മലയാളിതാരം അബ്ദുള്ള അബൂബക്കര്‍ ആറാമത്

Jun 3, 2023

Most Commented