Photo: ANI
ന്യൂഡല്‍ഹി: ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാനെത്തിയ ഗുസ്തി താരങ്ങളെ തടഞ്ഞതായി പരാതി. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്ക് എന്നിവരടക്കം അഞ്ചു പേര്‍ക്കാണ് അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലേക്ക് ഡല്‍ഹി പോലീസ് പ്രവേശനം നിഷേധിച്ചത്.
അതേസമയം മത്സരം നടക്കുന്നതിനിടെ പുറത്ത് ഗുസ്തി താരങ്ങള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം നടത്തി. ലൈംഗികാതിക്രമ പരാതിയില്‍ റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദറി ഒരു മാസത്തോളമായി രാപ്പകല്‍ സമരത്തിലാണ്.
''ഞങ്ങള്‍ അഞ്ച് പേര്‍, അഞ്ച് ടിക്കറ്റുമായി മത്സരം കാണാന്‍ വന്നതായിരുന്നു. അവര്‍ ഞങ്ങളുടെ ടിക്കറ്റുകള്‍ പരിശോധിച്ച ശേഷം ഞങ്ങളെ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു.'' - ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് പ്രതികരിച്ചു. 'ഞാന്‍ ഗുസ്തി താരങ്ങളെ പിന്തുണയ്ക്കുന്നു' എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചായിരുന്നു താരങ്ങള്‍ മത്സരം കാണാനെത്തിയത്.
എന്നാല്‍ പോലീസ് ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചു. സാധുവായ ടിക്കറ്റുകളോ പാസുകളോ ഉള്ള ആര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടെന്ന് ഡല്‍ഹി പോലീസ് ട്വീറ്റ് ചെയ്തു.
Content Highlights: Wrestlers claim they were denied entry at Arun Jaitley Stadium
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..