Photo: ANI
ലഖ്നൗ: ഇന്ത്യന്‍ ഗുസ്തി താരം സതേന്ദര്‍ മാലിക്കിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ. കോമണ്‍വെല്‍ത്ത് ട്രയല്‍സിനിടെ റഫറിയെ മര്‍ദിച്ചതിനാണ് വിലക്ക്.
ലഖ്നൗവില്‍ ചൊവ്വാഴ്ച നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രയല്‍സിനിടെയായിരുന്നു സംഭവം. 125 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലായിരുന്നു സതേന്ദര്‍ മത്സരിച്ചിരുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ മോഹിത് എന്ന താരവുമായുള്ള മത്സരത്തില്‍ തോറ്റതിനു പിന്നാലെയാണ് സതേന്ദര്‍ റഫറിയെ ഇടിച്ചത്.
ഈ സമയം റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ് വേദിയിലുണ്ടായിരുന്നു. ഉടന്‍ തന്നെ താരത്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ ബ്രിജ് ഭൂഷണ് നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..