ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീല്‍ കുമാറിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു


സംഭവത്തിനു ശേഷം സുശീല്‍ ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായി പോലീസ് പറയുന്നു

ഇന്ത്യൻ ഗുസ്തിതാരം സുശീൽ കുമാർ | Photo: PTI

ന്യൂഡല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യനായ സാഗര്‍ റാണ കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിമ്പിക് മെഡല്‍ ജേതാവായ ഇന്ത്യന്‍ ഗുസ്തിതാരം സുശീല്‍ കുമാറിനെതിരേ ഡല്‍ഹി പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ (എല്‍.ഒ.സി) പുറപ്പെടുവിച്ചു.

സുശീല്‍ കുമാറിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നിവയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് മുന്‍ ദേശീയ ജൂനിയര്‍ ചാമ്പ്യനായ സാഗര്‍ റാണ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ സുശീല്‍കുമാറിന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ താരം ഒളിവില്‍പ്പോവുകയായിരുന്നു. സുശീലിനുവേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിനു ശേഷം സുശീല്‍ ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായി പോലീസ് പറയുന്നു. ഹരിദ്വാറിലെ ഒരു ആശ്രമത്തിലാണ് സുശീല്‍ കഴിഞ്ഞത്. പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയ താരം ഹരിയാനയില്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറുകയാണെന്നും പോലീസ് അറിയിച്ചു. ഇതോടെയാണ് സുശീലിനെതിരേ ഡല്‍ഹി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

സുശീല്‍ കുമാറിനെതിരെ ഒന്നിലധികം പേരുടെ സാക്ഷി മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ഡി.സി.പി ഗുരിഖ്ബാല്‍ സിങ് സിദ്ധു പറഞ്ഞു. മറ്റ് ഗുസ്തി താരങ്ങള്‍ക്ക് മുന്നില്‍ തന്നെക്കുറിച്ച് മോശമായി സംസാരിച്ചതിന് സുശീല്‍ കുമാറും കൂട്ടരും സാഗറിനെ മോഡല്‍ ടൗണിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായും ആരോപണം ഉണ്ട്.

ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്ത പ്രിന്‍സ് ദാലാലിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് സംഘര്‍ഷത്തിന്റെ വീഡിയോയും ലഭിച്ചതായും പൊലീസ് പറഞ്ഞു.

Content Highlights: Wrestler murder case Delhi Police issue lookout notice against Sushil Kumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented