ട്രാക്കിലെ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് അച്ഛനായി. പെൺകുഞ്ഞാണ്. ബോൾട്ടിന്റെ ആദ്യ കുഞ്ഞാണിത്. ബോൾട്ടിന്റെ കാമുകി കാസി ബെന്നെറ്റ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്ര്യു ഹോൾനെസാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഞായറാഴ്ചയാണ് ബെന്നെറ്റ് കുഞ്ഞിന് ജന്മം നൽകിയത്. മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

tweet

100 മീറ്ററിലും 200 മീറ്ററിലും ലോക റെക്കോഡ് സൃഷ്ടിച്ച് ഒരു പതിറ്റാണ്ട് കാലം ട്രാക്ക് അ​ടക്കിവാണ ബോൾട്ട് 2017ലാണ് വിരമിച്ചത്.

ബെന്നെറ്റ് ഗർഭിണിയാണെന്ന് ഇക്കഴിഞ്ഞ മാർച്ചിൽ ഇൻസ്റ്റഗ്രാമിലൂടെ ബോൾട്ട് തന്നെയാണ് വെളിപ്പെടുത്തിയത്. ബെന്നെറ്റിന്റെ നിറവയറോടെയുള്ള ഒരു ഗംഭീര ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ബോൾട്ട് ഈ വിവരം പുറത്തുവിട്ടത്.

bolt

Content Highlights: World Fastest Man Usain Bolt Welcomes Baby Girl Athletics Olympics