ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ദുബായില്‍ , കാള്‍സന്റെ എതിരാളി ഇയാന്‍ നെപോമ്ന്യാച്ചി


സന്തോഷ് വാസുദേവ്

ഇത്തവണത്തെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 26 മുതല്‍ ഡിസംബര്‍ 14 വരെ നടക്കും

Photo: AP

ദുബായ്: തന്ത്രങ്ങളൊരുങ്ങിക്കഴിഞ്ഞു. നാലുതവണ കൈവെള്ളയില്‍ വെച്ച ലോകകിരീടം നിലനിര്‍ത്താന്‍ മാഗ്‌നസ് കാള്‍സന്റെ തേരോട്ടത്തിന് വെള്ളിയാഴ്ച ദുബായില്‍ തുടക്കമാകും. ഇത്തവണത്തെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 26 മുതല്‍ ഡിസംബര്‍ 14 വരെ നടക്കും. റഷ്യയുടെ ഇയാന്‍ നെപോമ്ന്യാച്ചിയാണ് കാള്‍സന്റെ എതിരാളി.

കളിയില്‍ മാറ്റം

കഴിഞ്ഞവര്‍ഷം നടക്കേണ്ട ചാമ്പ്യന്‍ഷിപ്പ് കോവിഡ് കാരണമാണ് ഈ വര്‍ഷത്തേക്കു നീട്ടിയത്. മുമ്പത്തേതില്‍നിന്നു വ്യത്യസ്തമായി, 12 ഗെയിമുകള്‍ക്കു പകരം ഇത്തവണ 14 ഗെയിമുണ്ടാവും. 3, 5, 8, 10, 13 ഗെയിമുകള്‍ക്കു ശേഷമുള്ള ദിവസം വിശ്രമദിനമായിരിക്കും. ആദ്യം 7.5 പോയന്റ് നേടുന്നയാളെ വിജയിയായി പ്രഖ്യാപിക്കും. പോയന്റില്‍ തുല്യത പാലിച്ചാല്‍ ടൈബ്രേക്ക് മത്സരങ്ങള്‍ക്കായി ഡിസംബര്‍ 15 ഉപയോഗിക്കും. ബുധനാഴ്ചയാണ് ഔദ്യോഗിക ഉദ്ഘാടനം. ദുബായ് എക്‌സ്പോക്കിടെയാണ് ഇക്കുറി മത്സരം. 20 ലക്ഷം യു.എസ്. ഡോളറാണ് ആകെ സമ്മാനത്തുക (ഏകദേശം 14.88 കോടി രൂപ). ഇതില്‍ 8.93 കോടി രൂപ വിജയിക്കും 5.95 കോടി രൂപ പരാജിതനും ലഭിക്കും.

മുന്നില്‍ ഇയാന്‍

കാള്‍സണ്‍ ലോക ഒന്നാംനമ്പര്‍ താരമാണെങ്കിലും ക്ലാസിക്കല്‍ രീതിയിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ മുന്നില്‍ ഇയാനാണ്. 13 ഗെയിമുകളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇയാന്‍ നാലെണ്ണത്തില്‍ വിജയം കണ്ടു. കാള്‍സണ് വിജയിക്കാനായത് ഒന്നില്‍ മാത്രം. എട്ടെണ്ണം സമനിലയില്‍ അവസാനിച്ചു. എന്നാല്‍, മറ്റു ഫോര്‍മാറ്റുകളില്‍ കാള്‍സണ്‍ 22-10 എന്ന രീതിയില്‍ മുന്നിലാണ്. മുമ്പ് യൂത്ത് ചാമ്പ്യന്‍ഷിപ്പുകളില്‍ മൂന്നുതവണ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുതവണയും വിജയം ഇയാെനാപ്പമായിരുന്നു.

2013-ല്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ചതു മുതല്‍ ലോകചാമ്പ്യനാണ് കാള്‍സണ്‍. കണക്കുകളിലും വിശകലനങ്ങളിലുമെല്ലാം ബഹുദൂരം മുന്നില്‍. എന്നാല്‍, അതിനെയെല്ലാം തകിടംമറിക്കാനൊരുങ്ങിയാണ് ഇയാന്റെ വരവ്. യൂറോപ്യന്‍ വ്യക്തിഗത ചാമ്പ്യന്‍, രണ്ടുതവണ റഷ്യന്‍ ചാമ്പ്യന്‍, ലോകകപ്പ് നേടിയ റഷ്യന്‍ ടീമില്‍ അംഗം എന്നീ നേട്ടങ്ങള്‍ക്കുടമയാണ് ഇയാന്‍. കഴിഞ്ഞവര്‍ഷത്തെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ വിജയിച്ചാണ് കാള്‍സണെ നേരിടാന്‍ അര്‍ഹത നേടിയത്. റഷ്യയ്ക്ക് ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയുടെ ഉപരോധമുള്ളതിനാല്‍ ഇയാന്‍ മത്സരിക്കുന്നത് ഫിഡെയുടെ പതാകയ്ക്കു കീഴിലാണ്.

കാല്‍പ്പന്തിന്റെ ആരാധകര്‍

കാള്‍സണും ഇയാനുമിടയില്‍ സമാനമായ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, ഇരുവരും കടുത്ത ഫുട്ബോള്‍ ആരാധകര്‍. കാള്‍സണ്‍ റയല്‍ മാഡ്രിഡ് ആരാധകനാണെങ്കില്‍ ഇയാന്‍ സ്പാര്‍ട്ടക് മോസ്‌കോയുടെ ആരാധകന്‍. രണ്ട്, ഇരുവരും സമപ്രായക്കാര്‍. ഇയാന് 31 വയസ്സ് ജൂലായില്‍ തികഞ്ഞു. ചാമ്പ്യന്‍ഷിപ്പിനിടെ നവംബര്‍ 30-നാണ് കാള്‍സന്റെ 31-ാം പിറന്നാള്‍.

കമന്റേറ്ററായി ആനന്ദ്

അഞ്ചുതവണ ലോക ചാമ്പ്യനായിട്ടുള്ള വിശ്വനാഥന്‍ ആനന്ദ് ഇത്തവണ ചാമ്പ്യന്‍ഷിപ്പിനെത്തുക മറ്റൊരു റോളില്‍. കമന്റേറ്ററായാണ് ആനന്ദ് എത്തുന്നത്. മത്സരത്തിന്റെ പിരിമുറുക്കമില്ലാതെ ചാമ്പ്യന്‍ഷിപ്പിന് എത്തുന്നത് രസകരമായിരിക്കുമെന്ന് ആനന്ദ് പറഞ്ഞു. ഫിഡെയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പുതിയ റോളില്‍ ആനന്ദ് അവതരിക്കുന്നത്. ഇത്തവണയും കാള്‍സണു തന്നെയാണ് സാധ്യത കൂടുതലെങ്കിലും മത്സരം കടുപ്പമായിരിക്കുമെന്ന് ആനന്ദ് പറയുന്നു.

Content Highlights: World chess championship in Dubai 2021


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented