Photo: AFP
മാഡ്രിഡ്: പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഡച്ച് സൈക്ലിസ്റ്റ് ആമി പീറ്റേഴ്‌സ് കോമയില്‍.
മൂന്ന് തവണ മാഡിസണ്‍ ലോക സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ ആമിക്ക് സ്‌പെയ്‌നിലെ കാല്‍പെയില്‍ നടന്ന ഡച്ച് ദേശീയ ടീമിന്റെ പരിശീലനത്തിനിടെയാണ് പരിക്കേല്‍ക്കുന്നത്. കൂട്ടിയിടിച്ച് വീണ താരത്തിന്റെ തലയ്ക്ക് സാരമായ പരിക്കുണ്ട്.
കൂട്ടിയിടിക്ക് ശേഷം ബോധം നഷ്ടപ്പെട്ട ആമിയെ ഉടന്‍ തന്നെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് തലച്ചോറിലെ സമ്മര്‍ദം ഒഴിവാക്കുന്നതിന് വേണ്ടി നടത്തിയ ശസ്ത്രക്രിയക്ക് ശേഷം മെഡിക്കല്‍ സംഘം താരത്തെ കോമ സ്ഥിതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
2019, 2020, 2021 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മാഡിസണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വിജയിച്ച താരമാണ് ആമി പീറ്റേഴ്‌സ്.
Content Highlights: World champion cyclist Amy Pieters in induced coma after crash
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..