Photo: special arrangement
തൃശൂര്‍: ചെസ്സ് കേരളയുടെ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന വനിതാ ഗ്രാന്‍ഡ് പ്രീ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മത്സര പരമ്പരയുടെ അന്തിമ മത്സരമായ ജൂഡിത്ത് പോള്‍ഗാര്‍ സൂപ്പര്‍ ഫൈനലിന് ഞായറാഴ്ച തുടക്കമായി.
ഞായറാഴ്ച രാവിലെ തൃശൂര്‍ 9.30-ന് ശക്തന് തമ്പുരാന് കോളേജില്‍ പി.ബാലചന്ദ്രന് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രാഥമിക മത്സരങ്ങളില്‍ പങ്കെടുത്ത 349 വനിതാ താരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച 28 വനിതാ താരങ്ങളാണ് സൂപ്പര്‍ ഫൈനലില്‍ മത്സരിക്കുന്നത്.
ചെസ്സ് കേരളാ പ്രസിഡണ്ട് പ്രൊഫ.എന്‍.ആര്. അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ അജിത് കുമാര്‍ രാജ, എം.എം ബാബു, താരാദേവി സുനില്‍കുമാര്‍, ബിന്ദു മണികണ്ഠന് എന്നിവര്‍ സംസാരിച്ചു.
50000 രൂപയും ട്രോഫികളുമാണ് ഗ്രാന്‍ഡ് പ്രീമത്സര വിജയികള്‍ക്ക് സമ്മാനിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..