തൃശൂര്‍: ചെസ്സ് കേരളയുടെ വനിതാ കൂട്ടായ്മ സംഘടിപ്പിച്ച വനിതാ ഗ്രാന്‍ഡ് പ്രീ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മത്സര പരമ്പരയുടെ അന്തിമ മത്സരമായ ജൂഡിത്ത് പോള്‍ഗാര്‍ സൂപ്പര്‍ ഫൈനല്‍ ഡിസംബര്‍ 26 രാവിലെ തൃശൂര്‍ 9.30ന് ശക്തന് തമ്പുരാന് കോളേജില്‍ പി.ബാലചന്ദ്രന് എം എല്‍ ഏ ഉദ്ഘാടനം നിര്‍വ്വഹിക്കും.
8 മുന്‍ കേരള വനിതാ ചാമ്പ്യന്മാരെ ആദരിച്ചുകൊണ്ട് നടത്തിയ 8 പ്രാഥമിക ഗ്രാന്‍ഡ് പ്രീമത്സരങ്ങളില് പങ്കെടുത്ത 349 വനിതാ താരങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച 50 കളിക്കാര്‍ കൊണേരു ഹമ്പി മെഗാഫൈനലില്‍ മാറ്റുരക്കുകയുണ്ടായി. പ്രസ്തുത മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 25 കളിക്കാരും ചെസ്സ് കേരളയുടെ 3 കളിക്കാരും 26ന് സൂപ്പര്‍ ഫൈനലില്‍ മത്സരിക്കും. 50000 രൂപയും ട്രോഫികളുമാണ് ഗ്രാന്‍ഡ് പ്രീമത്സര വിജയികള്‍ക്ക് സമ്മാനിക്കുന്നത്.
വൈകീട്ട് 5.30ന് നടക്കുന്ന സമാപനച്ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദു ജേതാക്കള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും.
ചെസ്സ് ഇതിഹാസ താരം ജൂഡിത്ത് പോള്‍ഗാര്‍ (ഹംഗറി), ലോക വനിതാ റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ കൊണേരു ഹമ്പി തുടങ്ങി നിരവധി പ്രശസ്ത വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ ഭാരതത്തില്‍ ഇദംപ്രഥമമായി സംഘടിപ്പിക്കപ്പെടുന്ന ഈ വനിതാ ചെസ്സ് ഗ്രാന്‍ഡ് പ്രീ മത്സരപരമ്പരയെ അനുമോദിച്ചും പിന്തുണച്ചും സന്ദേശങ്ങള്‍ അയച്ചിരുന്നു.
Content Highlights: Women's Grand Prix Chess Judith Polgar Super Final on december 26
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..