
Photo: twitter.com/TheHockeyIndia
മസ്‌കറ്റ്: ഒമാനില്‍ വെച്ച് നടക്കുന്ന ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ മലേഷ്യയെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് ഇന്ത്യന്‍ വനിതകള്‍ തോല്‍പിച്ചു.
മസ്‌കറ്റിലെ സുല്‍ത്താന്‍ ഖബൂസ് ഹോക്കി സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടന്നത്. ഇന്ത്യയ്ക്ക് വേണ്ടി വന്ദന കടാരിയ, നവ്‌നീത് കൗര്‍, ശര്‍മിള എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ദീപ് ഗ്രേസ് എക്ക, ലാല്‍റെംസിയാമി, മോണിക്ക എന്നിവരും ലക്ഷ്യം കണ്ടു.
ഈ വിജയത്തോടെ പൂള്‍ എ യില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ജപ്പാനാണ് രണ്ടാമത്. സിങ്കപ്പുര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പൂള്‍ എ യില്‍ ഉള്ളത്. പൂള്‍ ബി യില്‍ ചൈന, ഇന്‍ഡൊനീഷ്യ, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ മത്സരിക്കും.
ജനുവരി 23 ന് നടക്കുന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് മികച്ച ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ സെമി ഫൈനല്‍ ഉറപ്പിക്കാം. ജനുവരി 28 നാണ് ഫൈനല്‍.
Content Highlights: Defending champions India start their campaign in style trounce Malaysia 9-0 in women's Asia Cup
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..