Image Courtesy: Twitter
മുംബൈ: സച്ചിന് തെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ ഇവരില്‍ ആര്‍ക്കെതിരെ ബൗള്‍ ചെയ്യാനാണ് പ്രയാസമെന്ന ചോദ്യത്തിന് വെസ്റ്റിന്‍ഡീസ് ഇതിഹാസത്തിന്റെ പേരു പറഞ്ഞ് മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്ത്. ഓസീസിനെതിരേ സ്ഥിരമായി വലിയ ഇന്നിങ്സുകള്‍ കളിക്കാനുള്ള കഴിവും അടിസ്ഥാനമാക്കി നോക്കുകയാണെങ്കില്‍ സച്ചിനേക്കാള്‍ മുന്നില്‍ ലാറ തന്നെയാണെന്നും മഗ്രാത്ത് കൂട്ടിച്ചേര്‍ത്തു.
''ലാറ ഒരിക്കലും തന്റെ ശൈലി മാറ്റിയിട്ടില്ല. കരിയറില്‍ 15 തവണയെങ്കിലും ഞാന്‍ അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ടാകും. എന്നാല്‍ അപ്പോഴേക്കും അദ്ദേഹം സെഞ്ചുറിയോ ഇരട്ട സെഞ്ചുറിയോ കടന്നിട്ടുണ്ടാകും. ഞാനും വോണും (ഷെയ്ന് വോണ്‍) ഓസീസിനായി ഒന്നിച്ചുകളിക്കുമ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി'', മഗ്രാത്ത് പറയുന്നു.
''തന്റേതായ ദിവസത്തില്‍ എന്തും ചെയ്യാന്‍ കെല്‍പ്പുള്ളയാളാണ് ലാറ. സച്ചിനും ലാറയെ പോലെ മികച്ച ബാറ്റ്സ്മാനാണ്. എന്നാല്‍ ലാറയായിരുന്നു കൂടുതല്‍ നിര്ഭയനായിരുന്നു. അപ്പോള്‍ സച്ചിനേക്കാള്‍ ലാറയ്ക്കെതിരേ ബൗള്‍ ചെയ്യാനായിരുന്നു പ്രയാസം'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Who Was More Challenging Glenn McGrath between Sachin Tendulkar and Brian Lara
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..