Image Courtesy: Twitter
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും തിളക്കമേറിയ അധ്യായമാണ് 2002-ലെ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിലെ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടു വിക്കറ്റിന് ജയം സ്വന്തമാക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ അഞ്ചിന് 146 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിട്ട സമയത്ത് ക്രീസില്‍ ഒന്നിച്ച മുഹമ്മദ് കൈഫ് - യുവ്‌രാജ് സിങ് സഖ്യമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായത്. ആറാം വിക്കറ്റില്‍ ഇരുവരും 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടിത്തുയര്‍ത്തിയത്.
ഇപ്പോഴിതാ അന്നത്തെ മത്സരത്തില്‍ യുവി പുറത്തായപ്പോള്‍ തന്റെ എല്ലാ വിജയ പ്രതീക്ഷയും നഷ്ടമായിരുന്നെന്നും കടുത്ത മാനസിക വിഷമം അനുഭവിച്ചുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കൈഫ്. ഒരു ഇന്‍സ്റ്റാഗ്രാം ലൈവ് സെഷനിലാണ് കൈഫ് അന്നത്തെ ഓര്‍മകള്‍ പങ്കുവെച്ചത്.
''അന്ന് യുവി പുറത്തായപ്പോള്‍ എല്ലാം അവസാനിച്ചെന്നാണ് ഞാന്‍ കരുതിയത്. പിന്നീട് വിജയിക്കാനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ നിലയുറപ്പിച്ചിരുന്നു. യുവിയും കൂടെയുണ്ട്. അതിനാല്‍ തന്നെ അവസാനം വരെ ഞങ്ങള്‍ക്ക് ബാറ്റ് ചെയ്യാനായാല്‍ ഇന്ത്യ വിജയിക്കുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ യുവി പുറത്തായപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷ നശിച്ചു. ഞാന്‍ ഏറെ വിഷമിച്ചു'', കൈഫ് പറഞ്ഞു.
നാറ്റ്‌വെസ്റ്റ് സീരീസ് ഫൈനലില്‍ യുവി 63 പന്തുകള്‍ നേരിട്ട് ഒമ്പത് ഫോറും ഒരു സിക്സുമടക്കം 69 റണ്‍സെടുത്തു. കൈഫാകട്ടെ 75 പന്തില്‍ ആറു ഫോറും രണ്ടു സിക്സും സഹിതം 87 റണ്‍സോടെ പുറത്താകാതെ നിന്നു. അന്ന് ലോര്‍ഡ്സിലെ ഗാലറിയില്‍ ടീഷർട്ടൂരി വീശിയാണ് ഇന്ത്യന്‍ ക്യാപ്റ്റനും നിലവിലെ ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ഈ വിജയം ആഘോഷിച്ചത്.
2000-ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ 25 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത യുവിയുടെ പ്രകടനമാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നെന്നും കൈഫ് വ്യക്തമാക്കി. അന്ന് കൈഫായിരുന്നു ടീമിനെ നയിച്ചിരുന്നത്.
Content Highlights: When Yuvraj got out, India lost hope Mohammad Kaif on Natwest final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..