രോഹിത് ശർമയും വിരാട് കോലിയും | Photo:AP
മുംബൈ: ഇന്ത്യന്‍ ബാറ്റിങ്ങിലെ കരുത്തുറ്റ താരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. 2008-ല്‍ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറിയ വിരാട് കോലി തൊട്ടടുത്ത വര്‍ഷം തന്നെ ടീമിലെ സ്ഥിരസാന്നിധ്യമായി. എന്നാല്‍ ഇതിനായി രോഹിതിന് ആറു വര്‍ഷം കാത്തിരിക്കേണ്ടിവന്നു.
നിലവില്‍ ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീം ക്യാപ്റ്റനാണ് രോഹിത്. വിരാട് കോലിയില്‍ നിന്നാണ് താരം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. കോലി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനുമാണ്. കഴിഞ്ഞ 13 വര്‍ഷമായി കോലിയും രോഹിതും ഗ്രൗണ്ടിലും ഡ്രസ്സിങ് റൂമിലും ഒരുമിച്ചുണ്ട്. അതിനാല്‍ ഇരുവരുടേയും സ്വഭാവം ഇരുവര്‍ക്കും പരസ്പരം നന്നായി അറിയാം. അത്തരത്തില്‍ രോഹിതിന്റെ ഒരു മോശം സ്വഭാവത്തെ കുറിച്ച് തുറന്നുപറയുകയാണ് കോലി.
രോഹിത് നിരന്തരം ചില കാര്യങ്ങള്‍ മറന്നുപോകുന്ന വ്യക്തിയാണെന്ന് കോലി പറയുന്നു. മൊബൈല്‍ ഫോണ്‍, ഐപാഡ്, വാലറ്റ്, പാസ്പോര്‍ട്ട് തുടങ്ങിയ കാര്യങ്ങളെല്ലാം മിക്കവാറും അവസരങ്ങളില്‍ രോഹിത് മറന്നുവെയ്ക്കാറുണ്ടെന്ന് കോലി വ്യക്തമാക്കുന്നു.
'അത്യാവശ്യമായി കൈവശം വെയ്ക്കേണ്ട പല വസ്തുക്കളും രോഹിത് ഹോട്ടല്‍ റൂമിലും വിമാനത്തിലും മറന്നുവെയ്ക്കും. ഇത്രയും മറവിയുള്ള ഒരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ഐപാഡ്, മൊബൈല്‍ ഫോണ്‍, വാലറ്റ് തുടങ്ങിയ പ്രധാനപ്പെട്ട വസ്തുക്കളെല്ലാം രോഹിത് പലയിടത്തായി മറന്നുവെയ്ക്കുന്നു. അതു മറന്നിട്ടുണ്ടെന്ന ഓര്മ പോലും രോഹിതിനുണ്ടാകില്ല. പലപ്പോഴും ടീം ബസ് പാതി ദൂരം പിന്നിടുമ്പോഴായിരിക്കും താന്‍ മറന്നുവെച്ചതിനെ കുറിച്ച് രോഹിത് ആലോചിക്കുന്നത്. ഐപാഡ് വിമാനത്തില്‍ തന്നെ മറന്നു വച്ചതായി അദ്ദേഹം ടീം ബസില്‍വെച്ചായിരിക്കും ഓര്‍ക്കുക. പാസ്പോര്‍ട്ടും ഇത്തരത്തില്‍ അദ്ദേഹം പലപ്പോഴായി മറന്നു വച്ചിട്ടുണ്ട്. അതെല്ലാം തിരിച്ചെടുക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഇപ്പോള്‍ ടീം ബസ് പുറപ്പെടുന്നതിന് മുമ്പ് ലോജിസ്റ്റിക് മാനേജര്‍ 'രോഹിത് എല്ലാ സാധനങ്ങളും എടുത്തിട്ടില്ലേ' എന്നു ചോദിക്കാറുണ്ട്', വിരാട് കോലി വ്യക്തമാക്കുന്നു.
Content Highlights: When Virat Kohli revealed Rohit Sharma's hilarious habits
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..