
bhuvneshwar kumar Photo Courtesy: Instagram
മുംബൈ: കളിക്കളത്തില്‍ എപ്പോഴും നിശബ്ദനാണ് ഇന്ത്യയുടെ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. വിക്കറ്റെടുത്താലും അമിതമായ ആഘോഷങ്ങള്‍ക്ക് മുതിരാറില്ല. എന്നാല്‍ ഭാര്യ നുപുര്‍ നാഗറിന് ഭുവനേശ്വര്‍ അത്ര 'നല്ല കുട്ടി'യല്ല. ഒരു സ്വകാര്യ ചാനലിലെ ചാറ്റ് ഷോയ്ക്കിടെയാണ് ഭുവനേശ്വര്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിച്ചത്.
വിവാഹശേഷം ഭുവനേശ്വറിനോട് നുപുര്‍ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ പാസ്വേഡ് ചോദിച്ചു. പക്ഷേ പാസ്വേഡ് കൊടുക്കാതെ ഭുവനേശ്വര്‍ ഒഴിഞ്ഞുമാറി. ഇതോടെ ഭര്‍ത്താവിന്റെ എഫ്ബി അക്കൗണ്ട് ഹാക്ക് ചെയ്ത നുപുര്‍ പുതിയ പാസ്വേഡും ഉണ്ടാക്കി. അടുത്ത ദിവസം രാവിലെ ഈ പുതിയ പാസ്വേഡ് ഭുവനേശ്വറിന് നുപുര്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. അതിനുശേഷം താന്‍ ഫെയ്സ്ബുക്ക് ഉപയോഗിച്ചിട്ടില്ലെന്നും ഭുവനേശ്വര്‍ പറയുന്നു.
ആരാധികമാര്‍ക്കൊപ്പം ഭുവനേശ്വര്‍ സെല്‍ഫിയെടുക്കുന്നതും നുപുറിന് ഇഷ്ടമല്ല. ഇത്രയും അടുത്തുനിന്ന് എന്തിനാ സെല്‍ഫിയെടുക്കുന്നത് എന്ന് എപ്പോഴും നുപുര്‍ ചോദിക്കും. അവര്‍ എന്റെ അടുത്തുവന്നു നിന്നാല്‍ എന്തു ചെയ്യാനാണ് എന്ന് ഭാര്യയോട് തിരിച്ചുചോദിക്കുമെന്നും ഭുവനേശ്വര്‍ പറയുന്നു.
2017 മാര്‍ച്ച് 26-നായിരുന്നു ഭുവനേശ്വറിന്റേയും നുപുറിന്റേയും വിവാഹം. ആ ദിവസത്തെ രക്തസാക്ഷിത്വ ദിനം എന്നാണ് ചാറ്റ് ഷോയില്‍ ഭുവനേശ്വര്‍ വിശേഷിപ്പിച്ചത്. കുട്ടിക്കാലം മുതല്‍ ഭുവനേശ്വറും നുപുറും സുഹൃത്തുക്കളാണ്. 13-ാം വയസ്സിലാണ് നുപുറിനോട് ക്രഷ് തോന്നിയെന്നും പിന്നീട് അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വളരുകയായിരുന്നുവെന്നും ഭുവനേശ്വര്‍ ചാറ്റ് ഷോയില്‍ പറയുന്നു.
Content Highlights: When Bhuvneshwar Kumar's wife Nupur Nagar hacked his Facebook account
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..