ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് 'ഡക്ക്' ആകുന്നത് ഇഷ്ടമല്ല, എന്നാല്‍ മോക്ക് ഡക്കിനോട് പ്രിയം


ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസണ്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെയെല്ലാം ഇഷ്ടവിഭവമാണ് മോക്ക് ഡക്ക്

മോക്ക് ഡക്കും ശിഖർ ധവാനും | Photo: Screengrab from bcci twitter video

മുംബൈ: ശ്രീലങ്കൻ പര്യടനത്തിന് മുമ്പായി മുംബൈയിൽ ബയോ ബബ്ളിലാണ് ഇന്ത്യൻ യുവനിര. ബയോ ബബ്ളിൽ കടുത്ത നിയന്ത്രണങ്ങൾക്കുള്ളിലും ഇന്ത്യൻ ടീം ആഘോഷത്തിലാണ്. ഇന്ത്യൻ ടീമിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണവും അതുണ്ടാക്കുന്ന രീതിയും പങ്കുവെച്ച് ബിസിസിഐയും ടീമംഗങ്ങൾക്ക് പിന്തുണയുമായെത്തി.

മോക്ക് ഡക്ക് എന്ന വിഭവത്തെ കുറിച്ചാണ് ബിസിസിഐയുടെ ട്വീറ്റ്. ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസൺ, ക്രുണാൽ പാണ്ഡ്യ എന്നിവരുടെയെല്ലാം ഇഷ്ടവിഭവമാണ് മോക്ക് ഡക്ക്. പ്രോട്ടീൻ കൂടുതൽ അടങ്ങിയിരിക്കുന്ന വെജിറ്റേറിയൻ വിഭവമാണിത്.

'സഞ്ജു സാംസൺന്റെ പ്രിയപ്പെട്ട വിഭവമാണിത്. ശിഖർ ധവാനോട് ഇതു പരീക്ഷിച്ചുനോക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിനും ഇഷ്ടമായി. 3-4 ദിവസത്തിനിടയിൽ ഒന്നിൽ കൂടുതൽ തവണ പാണ്ഡ്യ സഹോദരങ്ങൾ ഈ വിഭവം ഓർഡർ ചെയ്യാറുണ്ട്.' മുംബൈ ഗ്രാന്റ് ഹയാത്തിലെ ഷെഫ് രാകേഷ് കുംബ്ലെ ബിസിസിഐ പങ്കുവെച്ച ട്വീറ്റിൽ പറയുന്നു.

തിങ്കളാഴ്ച്ചയാണ് ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് പറക്കുന്നത്. മൂന്നു വീതം ഏകദിനവും ട്വന്റി-20യുമാണ് പരമ്പരയിലുള്ളത്. ആദ്യ ഏകദിനം ജൂലൈ 13-ന് ആരംഭിക്കും.

Content Highlights: What is Team Indias hot favourite dish and how is it prepared BCCI shares clip

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented