Photo: Reuters
ഡല്‍ഹി: റസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ ഡല്‍ഹി പോലീസില്‍ വിശ്വാസമില്ലെന്നും ഗുസ്തി താരങ്ങള്‍ വ്യക്തമാക്കി.
ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഇന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പോലീസ് സൂപ്രീം കോടതിയെ അറിയിച്ചുണ്ട്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുക മാത്രമല്ല മറിച്ച് ബ്രിജ്ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനാണ് സമരം നടത്തുന്നതെന്ന് താരങ്ങള്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ ജന്തര്‍മന്ദറിലാണ് താരങ്ങള്‍ സമരം നടത്തുന്നത്.
ഇന്ന് വൈകുന്നേരത്തിനകം ബ്രിജ്ഭൂഷണനിനെതിരേ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
കോടതി വിധി എന്തുതന്നെയായാലും അത് സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബ്രിജ്ഭൂഷണ്‍ വ്യക്തമാക്കി. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്രിജ്ഭൂഷണ്‍ ഇക്കാര്യം അറിയിച്ചത്. ' കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ്. കോടതി എന്തുവിധിച്ചാലും അത് സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. സുപ്രീം കോടതിയെയും പോലീസ് അന്വേഷണത്തെയും ഞാന്‍ വിശ്വസിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിനും ഞാന്‍ സഹകരിക്കും'-ബ്രിജ്ഭൂഷണ്‍ വ്യക്തമാക്കി.
Content Highlights: we dont have faith in delhi police says wrestling players
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..