Wayne Rooney Photo Courtesy: Getty Images
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഫുട്ബോള്‍ താരങ്ങളെ ഗിനിപ്പന്നികളെപ്പോലെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വെയ്ന്‍ റൂണി. സര്‍ക്കാരോ ഫുട്ബോള്‍ അസോസിയേഷനോ കളിക്കാരുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നു കൊവിഡ്-19 പോലൊരു പ്രതിസന്ധി നേരിടാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും റൂണി വ്യക്തമാക്കി. സണ്‍ഡേ ടൈംസില്‍ എഴുതിയ പംക്തിയിലായിരുന്നു റൂണിയുടെ പ്രതികരണം.
''കളിക്കാരും സ്റ്റാഫും അവരുടെ കുടുംബാംഗങ്ങളും അങ്ങേയറ്റം വിഷമത്തിലാണ്. സര്‍ക്കാരോ ഫുട്ബോള്‍ അസോസിയേഷനോ കളിക്കാരുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. പ്രതിസന്ധി നേരിടാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. ആഴ്സനല്‍ മാനേജര്‍ക്കുവരെ കൊറോണവൈറസ് പിടിപെട്ടു. മറ്റെല്ലാ രാജ്യങ്ങളിലും കായികമത്സരങ്ങള്‍ നിര്‍ത്തിയപ്പോള്‍ ഇവിടെ തുടരാനാണ് ആവശ്യപ്പെട്ടത്. കളികള്‍ നിര്‍ത്താന്‍ വെള്ളിയാഴ്ചവരെ നമ്മള്‍ കാത്തിരിക്കണമായിരുന്നോ? പണമാണോ ഇതിനുപിന്നില്‍'' -റൂണി ചൂണ്ടിക്കാട്ടുന്നു.
മുപ്പത്തിനാലുകാരനായ റൂണി നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ എവര്‍ട്ടണിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും കളിച്ചിരുന്നു. 2004 മുതല്‍ 2017 വരെ യുണൈറ്റഡ് താരമായിരുന്നു റൂണി. അതിനുശേഷം ഒരു വര്‍ഷം എവര്‍ട്ടണില്‍ കളിച്ചു. നിലവില്‍ ഇംഗ്ലീഷ് ഫുട്‌ബോളിലെ സെക്കന്റ് ഡിവിഷന്‍ ക്ലബ്ബായ ഡെര്‍ബി കൗണ്ടി എഫ്.സിയുടെ കളിക്കാരനും പരിശീലകനുമാണ്. രണ്ടു മാസം മുമ്പാണ് റൂണി ഡെര്‍ബി കൗണ്ടിയിലെത്തിയത്.
Content Highlights: Wayne Rooney says footballers treated as guinea pigs Corona virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..