'അന്ന് മദ്യക്കുപ്പിയുമായി റോഡ് മുറിച്ചുകടക്കാന്‍ ഒരുങ്ങുമ്പോള്‍ കോച്ച്‌ എന്നെ കണ്ടു'


വെയ്ൻ റൂണി | Photo: AFP

ലണ്ടന്‍: മദ്യാസക്തിയുടെ കാലത്ത് താന്‍ മരിച്ചുപോകുമെന്ന് ഭയപ്പെട്ടിരുന്നതായി മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി. അതല്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്യുമായിരുന്നെന്നും റൂണി വെളിപ്പെടുത്തി. മാനസിക നില താളം തെറ്റിയ ആ നാളുകളെ കുറിച്ച് വെയ്ന്‍ റൂണി ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് തുറന്നു പറഞ്ഞത്. തന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി റിലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ചാണ് റൂണി അഭിമുഖം നല്‍കിയത്.

''കുട്ടിയായിരുന്നപ്പോഴേ എന്നില്‍, പ്രശ്‌നങ്ങള്‍ തുടങ്ങി. നല്ല കുട്ടിയായിരുന്നില്ല. വഴക്കുണ്ടാക്കുകയും കൊള്ളുകയും കൊടുക്കുകയും ചെയ്തതായിരുന്നു അക്കാലം. പലപ്പോഴും പരിക്കുകളുമായിട്ടാവും വീട്ടിലെത്തുക. തലപൊട്ടുകയും താടിയെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒരുദിവസം മദ്യക്കുപ്പിയുമായി ഞാന്‍ റോഡ് മുറിച്ചുകടക്കാനൊരുങ്ങുകയായിരുന്നു. അപ്പോഴാണ് എന്റെ കോച്ച് കോളിന്‍ ഹാര്‍വി അടുത്തെത്തിയത്. നീ നശിച്ചുപോകരുത്. നിന്റെ പ്രായത്തില്‍ ഇത്രയും പ്രതിഭയുള്ളവര്‍ വേറെയില്ല എന്ന് പറഞ്ഞു. അടുത്ത ദിവസം അദ്ദേഹം എന്നെ പരിശീലനത്തിനെത്തിച്ചു. കളി തുടങ്ങിക്കഴിഞ്ഞും പ്രശ്‌നങ്ങളുണ്ടായി. ചില സമയത്ത് എനിക്ക് കളിക്കാനാവുമായിരുന്നില്ല. മദ്യം അത്രമാത്രം എന്നെ വിധേയനാക്കിയിരുന്നു''- റൂണി അഭിമുഖത്തില്‍ പറയുന്നു.

ഇംഗ്ലണ്ടിന്റെയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെയും റെക്കോഡ് ഗോള്‍ സ്‌കോററാണ് റൂണി. 36-കാരനായ റൂണി ഇംഗ്ലണ്ടിനുവേണ്ടി 120 മത്സരങ്ങളില്‍ 53 ഗോളുകള്‍ നേടിയിട്ടുണ്ട്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി 559 കളികളില്‍ 253 ഗോളടിച്ചു.

Content Highlights: Wayne Rooney documentary Record England goalscorer feared drinking could have led to death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented