Photo By SAJJAD HUSSAIN| AFP
ഇസ്ലാമാബാദ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ പുകഴ്ത്തി മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി തിളങ്ങിയ പന്തിന്റെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. പന്തിനെ പോലൊരു താരത്തെ ഇതുവരെ കണ്ടിട്ടേയില്ലെന്നാണ് ഇന്‍സമാമിന്റെ അഭിപ്രായം.
പന്ത് ബാറ്റ് ചെയ്യുമ്പോഴെല്ലാം വീരേന്ദര്‍ സെവാഗിന്റെ ഇടംകൈ പതിപ്പായിട്ടാണ് തനിക്ക് തോന്നിയതെന്നും ഇന്‍സി ചൂണ്ടിക്കാട്ടി. സമ്മര്‍ദമൊന്നും പന്തിനെ ബാധിക്കാറേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലിലായിരുന്നു ഇന്‍സമാമിന്റെ അഭിനന്ദനം.
''തീര്‍ത്തും മിടുക്കനാണ് ഋഷഭ് പന്ത്. സമ്മര്‍ദം തെല്ലും ബാധിക്കാത്ത ഒരു കളിക്കാരനെ വളരെക്കാലത്തിനുശേഷം ഞാന്‍ കണ്ടു. ടീം ആറിന് 146 എന്ന അവസ്ഥയില്‍ നില്‍ക്കുകയാണെങ്കിലും പന്ത് ഇന്നിങ്‌സ് ആരംഭിക്കുന്ന പോലെ മറ്റാരും ചെയ്യില്ല. പിച്ചോ മറ്റേ ടീം എത്ര റണ്‍സ് സ്‌കോര്‍ ചെയ്‌തെന്നോ ഒന്നും നോക്കാതെ അദ്ദേഹം അദ്ദേഹത്തിന്റെ ഷോട്ടുകള്‍ കളിക്കുന്നു. സ്പിന്നര്‍മാര്‍ക്കും ഫാസ്റ്റ് ബൗളര്‍മാര്‍ക്കുമെതിരേ ഒരേപോലെ മികവ് പുലര്‍ത്താന്‍ പന്തിന് സാധിക്കുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് ഞാന്‍ നന്നായി ആസ്വദിക്കാറുണ്ട്. സെവാഗ് ഇടതു കൈകൊണ്ട് ബാറ്റ് ചെയ്യുന്നത് പോലെയാണ് പന്തിനെ കാണുമ്പോള്‍ തോന്നുക.'' - ഇന്‍സമാം വ്യക്തമാക്കി.
Content Highlights: watching Sehwag bat left-handed Inzamam Ul Haq on Rishabh Pant
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..