Image Courtesy: AFP
ന്യൂഡല്‍ഹി: കളിക്കളത്തില്‍ അത്ര രസത്തിലല്ലാതിരുന്ന താരങ്ങളാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിയും. കളിക്കളത്തിലെ ഏറ്റുമുട്ടല്‍ വിരമിച്ചതിനു ശേഷവും ഇരുവരും തുടരുകയാണ്.
കഴിഞ്ഞ ദിവസം അഫ്രീദിക്കെതിരേ ഗംഭീര്‍ ട്വിറ്ററിലൂടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ആത്മകഥയായ ഗെയിം ചെയ്ഞ്ചറില്‍ തന്നെക്കുറിച്ചുള്ള അഫ്രീദിയുടെ പരാമര്‍ശമാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. 2019-ല്‍ പുറത്തിറങ്ങിയ ഷാഹിദ് അഫ്രീദിയുടെ ആത്മകഥയിലെ ഒരു ഭാഗത്തില്‍ ഗംഭീറിനെ വിമര്‍ശിച്ചും പരിഹസിച്ചും അഫ്രീദി എഴുതിയിട്ടുണ്ട്. ഈ ഭാഗം ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് അഫ്രീദിക്കെതിരേ കടുത്ത ഭാഷയില്‍ തന്നെ ഗംഭീര്‍ പ്രതികരിച്ചത്. ഗംഭീറിന് വ്യക്തിത്വമില്ലെന്നും എടുത്തു പറയത്തക്ക റെക്കോഡുകളൊന്നും ഇല്ലെങ്കിലും അഹങ്കാരത്തിന് ഒരു കുറവും വന്നിട്ടില്ലെന്നും ഡോണ്‍ ബ്രാഡ്മാനും ജയിംസ് ബോണ്ടും ചേര്‍ന്നപോലെയാണ് അയാളുടെ ഭാവമെന്നുമായിരുന്നു അഫ്രീദിയുടെ വിമര്‍ശനം.

ഇതോടെ കരിയറിലെ തന്റെ നേട്ടങ്ങള്‍ അക്കമിട്ടുനിരത്തിയാണ് ഗംഭീര്‍ രംഗത്തെത്തിയത്.
'സ്വന്തം പ്രായം പോലും ഓര്‍മയില്ലാത്തയാള്‍ക്ക് എങ്ങനെ എന്റെ റെക്കോര്‍ഡുകളൊക്കെ ഓര്‍മ കാണും? അഫ്രീദിയെ ഒരുകാര്യം ഓര്‍മപ്പെടുത്താം. ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയ 2007-ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ 54 പന്തില്‍ 75 റണ്‍സെടുത്തയാളാണ് ഗംഭീര്‍. അഫ്രീദി ഒരു പന്തില്‍ പൂജ്യം റണ്‍സ്. പ്രധാനപ്പെട്ടൊരു കാര്യം. അന്ന് ഞങ്ങളാണ് കിരീടം നേടിയത്. ശരിയാണ്, നുണയന്‍മാരോടും വഞ്ചകരോടും അവസരവാദികളോടും എനിക്ക് സ്വന്തമായി നിലപാടുണ്ട്'- ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
Content Highlights: wars of words on social media between Gautam Gambhir and Shahid Afridi, India Pakistan Cricket Rivalry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..