ഹാമില്‍ട്ടണ്‍: പരിക്കുമാറി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ പ്രകടനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയുടെ മുന്‍താരം വി.വി.എസ് ലക്ഷ്മണ്‍. നിര്‍ണായക ഘട്ടങ്ങളില്‍ വിരാട് കോലി ആശ്രയിക്കാറുള്ള ബൗളറാണ് ബുംറ. മത്സരഫലം വഴിതിരിച്ചുവിടാന്‍ ബുംറയുടെ ബൗളിങ്ങിന് കഴിയാറുണ്ട്. എന്നാല്‍ പരിക്കുമാറി തിരിച്ചെത്തിയ ഇന്ത്യന്‍ താരം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ലെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ കോളത്തിലാണ് ലക്ഷ്മണ്‍ തന്റെ ആശങ്ക പങ്കുവെച്ചത്.

പരിക്കിനെ തുടര്‍ന്ന് കുറച്ചുകാലം ടീമിന് പുറത്തായിരുന്നു ബുംറ. തിരിച്ചെത്തിയ ബുംറ കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ ഒരു വിക്കറ്റാണ് നേടിയത്. ന്യൂസീലന്‍ഡിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ബുംറ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുകയും ചെയ്തു. 

Read More: തലയ്ക്കുനേരെ പന്തെറിയുന്നോ?;ലോകകപ്പിനിടെ തന്‍സീമും ദിവ്യാന്‍ഷും തമ്മില്‍ വാക്കുതര്‍ക്കം

ആദ്യ ഏകദിനത്തില്‍ 10 ഓവറില്‍ 53 റണ്‍സ് വഴങ്ങിയപ്പോള്‍ രണ്ടാം ഏകദിനത്തില്‍ 64 റണ്‍സാണ് വഴങ്ങിയത്. അതേസമയം ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ട്വന്റി-20യില്‍ ബുംറ മൂന്നു വിക്കറ്റെടുത്തിരുന്നു. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു നാല് വിക്കറ്റെടുത്തത്. 

Content Highlights: VVS Laxman expresses concern over wicketless Jasprit Bumrah’s form in ODIs