ദേശീയ ഗെയിംസില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത വോളിബോള്‍ ടീമിന് പങ്കെടുക്കാം: സുപ്രീം കോടതി


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

Photo: Mathrubhumi

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത വോളിബോള്‍ ടീമിന് കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാമെന്ന് സുപ്രീം കോടതി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരെഞ്ഞെടുത്ത ടീമിന് ദേശീയ ഗെയിംസില്‍ പങ്കെടുക്കാമെന്ന ഉത്തരവിന് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്സുമാരായ ബി ആര്‍ ഗവായ്, ബി വി നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ഗുജറാത്തില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് മുപ്പത്തിയാറാമത് ദേശിയ ഗെയിംസ് നടക്കുന്നത്. ഗെയിംസില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്ന് വെവ്വേറെ ടീമുകളെ സ്‌പോര്‍ട്‌സ് കൗണ്‍സിലും വോളിബോള്‍ അസോസിയേഷനും പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തര്‍ക്കം ഹൈക്കോടതിയിലെത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത വോളിബോള്‍ ടീമിന് കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ അസോസിയേഷന്‍ തിരഞ്ഞെടുത്ത ടീമിലെ അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.



ദേശിയ ഗെയിംസിലേക്കുള്ള വോളിബോള്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള അധികാരം വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാന വോളിബോള്‍ അസോസിയേഷന് ആണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ് വാദിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ടീം തെരഞ്ഞെടുക്കാനുള്ള ഒരു അധികാരവും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ തെരെഞ്ഞെടുത്ത ടീമിലെ അംഗങ്ങള്‍ ആയിരുന്നു സുപ്രീം കോടതിയിലെ ഹര്‍ജിക്കാര്‍. കോടതി നിര്‍ദേശിച്ചാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത ടീമിലെ അംഗങ്ങളുമായി മത്സരിക്കാന്‍ തയ്യാര്‍ ആണ്. മത്സരത്തില്‍ വിജയക്കുന്നവരെ ദേശിയ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നമെന്നും ഹര്‍ജികാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷും, അഭിഭാഷകന്‍ ലക്ഷ്മീഷ് എസ് കാമത്തും വാദിച്ചു.

എന്നാല്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത അഴിമതി കേസില്‍ അന്വേഷണം നേരിടുകയാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബു വാദിച്ചു. അഴിമതി ആരോപണങ്ങളുടെയും കേസിന്റെ അടിസ്ഥാനത്തില്‍ അസോസിയേഷന്റെ അഫിലിയേഷന്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ദേശിയ ഗെയിംസിനുള്ള ടീമിനെ തിരഞ്ഞെടുത്തതെന്നും കൗണ്‍സില്‍ കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. കേരള ഒളിമ്പിക് അസോസിയേഷന് വേണ്ടി അഭിഭാഷകന്‍ പി വി ദിനേശ് ഹാജരായി.

Content Highlights: national games 2022, kerala volleyball team, supreme court of india, sports council of kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented