MT Samuelകൊച്ചി: വോളിബോള്‍ കോച്ചും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് റിട്ട. സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ടന്റുമായ എം.ടി. സാമുവല്‍ (68) അന്തരിച്ചു. തിങ്കളാഴ്ച രാത്രി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചിന്‍ പോര്‍ട്ടിനെയും കേരളത്തെയും ഇന്ത്യന്‍ ടീമിനെയും പരിശീലിപ്പിച്ചിട്ടുള്ള എം.ടി. സാമുവല്‍ ഒട്ടേറെ താരങ്ങളെ സൃഷ്ടിച്ച കോച്ചായിരുന്നു.

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ എന്‍.ഐ.എസ്. കോച്ചിങ് കോഴ്‌സ് പാസായ അദ്ദേഹം അന്താരാഷ്ട്ര വോളിബോള്‍ ഫെഡറേഷന്റെ ലെവല്‍ ത്രീ പാസായ കേരളത്തിലെ ഏക വ്യക്തിയാണ്.

ഭാര്യ: കെ. വത്സ, റിട്ട. അസിസ്റ്റന്റ് സെക്രട്ടറി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്. മക്കള്‍: സഞ്ജു സാമുവല്‍, രെഞ്ജു സാമുവല്‍. മരുമക്കള്‍: ഐശ്വര്യ സഞ്ജു, ആശ രെഞ്ജു. ശവസംസ്‌കാരം ബുധനാഴ്ച എറണാകുളം സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ (ബോട്ട് ജെട്ടി) സെമിത്തേരിയില്‍.

Content Highlights: Volleyball Coach MT Samuel passes away