ചെന്നൈ: ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ പിതാവ് കെ. വിശ്വനാഥന്‍ (92) അന്തരിച്ചു. 

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച നഗരത്തിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വിശ്വനാഥന്‍ ആനന്ദിന്റെ ഭാര്യ അരുണ ആനന്ദാണ് വിവരം പുറത്തുവിട്ടത്. 

സതേണ്‍ റെയില്‍വെയില്‍ ജനറല്‍ മാനേജറായി സേവനമനുഷ്ഠിച്ചയാളാണ്.

ആനന്ദിന് കരിയറില്‍ മികച്ച പിന്തുണ നല്‍കി മുന്നോട്ട് നയിച്ചത് പിതാവായിരുന്നുവെന്ന് അരുണ ആനന്ദ് പറഞ്ഞു.

Content Highlights: Viswanathan Anand s father K Viswanathan dies