Image Courtesy: Twitter
മുംബൈ: ശനിയാഴ്ച ട്വിറ്റര്‍ തുറന്ന ഇന്ത്യക്കാരില്‍ മിക്കവരും ഞെട്ടിയത് ട്രെന്‍ഡിങ്ങായ ഒരു ഹാഷ്ടാഗ് കണ്ടായിരുന്നു. #വിരുഷ്‌കഡിവോഴ്‌സ് (#VirushkaDivorce) എന്ന ഹാഷ്ടാഗാണ് വളരെ പെട്ടെന്ന് ട്രെന്‍ഡിങ്ങായത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും പിരിയുന്നു എന്ന തരത്തില്‍ ഒരു ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ ചുവടുപിടിച്ചാണ് ഈ ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായത്.
സംഗതി വൈറലായതോടെ ഇരുവരുടെയും ആരാധകര്‍ സംഭവം എന്താണെന്നറിയാതെ തലപുകച്ചു. വൈകാതെ ഇതിനുള്ള കാരണവവും പിടികിട്ടി. നാലു വര്‍ഷം മുമ്പ് ഇരുവരും ഡേറ്റിങ്ങിലായിരുന്ന സമയത്ത്, കൃത്യമായി പറഞ്ഞാല്‍ 2016 ഫെബ്രുവരി ഒമ്പതിന് ഒരു ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്ത ഇപ്പോള്‍ വീണ്ടും ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു.
കോലിയുടെ മോശം ഫോമിന്റെ പേരില്‍ അനുഷ്‌കയ്‌ക്കെതിരേ സൈബര്‍ ആക്രമണം നടക്കുന്ന സമയമായിരുന്നു അത്. ഇരുവരും പിരിയുന്നതായി അക്കാലത്ത് അഭ്യൂഹങ്ങളുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് പണിപറ്റിച്ചത്. കാര്യമറിഞ്ഞതോടെ പിന്നീട് വിഷയം ട്രോളുകള്‍ക്ക് വഴിമാറി.
Content Highlights: VirushkaDivorce hashtag Trend on Twitter fans surprised
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..