-
മുംബൈ: പാതാൾ ലോക് എന്ന വെബ് സീരീസുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും പിടിക്കാത്ത പുലിവാലില്ല. ഈ വെബ് സീരീസ് നിർമിച്ച അനുഷ്കയെ കോലി വിവാഹമോചനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എ രംഗത്തെത്തുകയും ചെയ്തു. ഉത്തർ പ്രദേശിൽ നിന്നുള്ള എം.എൽ.എ ആയ നന്ദകിഷോർ ഗുർജറാണ് കോലിക്കും അനുഷ്കയ്ക്കുമെതിരേ രംഗത്തെത്തിയത്. പാതാൾ ലോക് വർഗീയ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും തന്റെ ചിത്രം അനുമതിയില്ലാതെ അതിൽ ഉപയോഗിച്ചുവെന്നുമായിരുന്നു നന്ദകിഷോറിന്റെ പരാതി.
എന്നാൽ ഇതിന് പിന്നാലെ കോലിയും അനുഷ്കയും വിവാഹമോചിതരാകുന്ന എന്ന വാർത്തയാണ് ട്വിറ്ററിൽ പരക്കുന്നത്. #VirushkaDivorce എന്ന ഹാഷ്ടാഗിൽ നിരവധി ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടു. ഒരു ദേശീയമാധ്യമത്തിൽ വന്ന വാർത്തയാണ് ഈ ഹാഷ്ടാഗിന് പിന്നിൽ. സംഭവം വൈറലായതോടെ എന്താണ് സംഭവമെന്ന് അറിയാതെ ആരാധകരും അമ്പരന്നു.
നാലു വർഷം മുമ്പുവന്ന ഒരു വാർത്ത പുതിയ വാർത്തയെന്ന പേരിൽ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. കോലിയും അനുഷ്കയും പ്രണയത്തിലായിരുന്ന സമയത്ത് ഇരുവരും പിരിയുകയാണെന്ന വാർത്തകളുണ്ടായിരുന്നു. ഈ വാർത്തയാണ് ട്വിറ്ററിൽ പുതിയതെന്ന പേരിൽ പ്രചരിച്ചത്. എന്നാൽ യഥാർഥത്തിൽ 2016 ഫെബ്രുവരി ഒമ്പതിന് വന്ന വാർത്തയാണിത്.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..