ന്യൂഡൽഹി: പഞ്ചാബിൽ നിന്ന് ഗുരുഗ്രാമിലെത്തിയ വെട്ടുകിളികളുടെ ശല്ല്യം സഹിക്കാനാകാതെ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും. തന്റെ വീടിന് മുകളിലൂടെ കൂട്ടമായി പറക്കുന്ന വെട്ടുകിളികളുടെ വീഡിയോ സെവാഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

'വീടിന് മുകളിൽ വെട്ടുകിളികളുടെ ആക്രമണം' എന്ന കുറിപ്പോടു കൂടിയാണ് സെവാഗ് വീഡിയോ പങ്കുവെച്ചത്. പാത്രങ്ങളും മറ്റും ഉപയോഗിച്ച് വെട്ടുകിളികളെ അകറ്റുന്നതിന്റെ ശബ്ദവും വീഡിയോയിൽ കേൾക്കാം. ഗുരുഗ്രാമിലെ സൈബർ ഹബ് മേഖലയിൽ ശനിയാഴ്ച്ച രാവിലെയാണ് വെട്ടുകിളികളെ കണ്ടത്.

വെട്ടുകിളികൾ കൂട്ടത്തോടെ പറക്കുന്നതിന്റെ വിവിധ വീഡിയോകൾ ഗ്രാമവാസികളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വാതിലും ജനലുമെല്ലാം അടച്ച് സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം വെള്ളിയാഴ്ച്ച വൈകുന്നേരം തന്നെ എല്ലാവർക്കും നിർദേശം നൽകിയിരുന്നു.

രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിൽ നാശംവിതച്ച വെട്ടുകിളികൾ മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഇപ്പോൾ നീങ്ങിയിരിക്കുന്നത്. ഒപ്പം ഡൽഹിയിലും ജാഗ്രതാ നിർദേശമുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Locusts attack , right above the house #hamla

A post shared by Virender Sehwag (@virendersehwag) on

content highlights: Virender Sehwag Shares Video Of Swarms Of Locusts