ന്യൂഡല്‍ഹി: രാജ്‌കോട്ടിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ രോഹിത് ശര്‍മ്മയെ പ്രശംസിച്ച് ഇന്ത്യയുടെ മുന്‍ താരം വീരേന്ദര്‍ സെവാഗ്. വിരാട് കോലിക്ക് പോലും അസാധ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ രോഹിത് ശര്‍മ്മക്ക് കഴിയുമെന്നാണ് സെവാഗ് പറയുന്നത്.

'ഒരു ഓവറില്‍ മൂന്നാ നാലോ സ്‌ക്‌സ് അടിക്കുക. 45 പന്തില്‍ 90 റണ്‍സിന് അടുത്ത് സ്‌കോര്‍ ചെയ്യുക. ഇതെല്ലാം ഒരു കലയാണ്. കോലിയില്‍ പോലും ഞാന്‍ ഇതു കണ്ടിട്ടില്ല. സച്ചിന്‍ എപ്പോഴും പറയുമായിരുന്നു. എനിക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കും ആയിക്കൂടാ എന്ന്. ദൈവത്തിന് ചെയ്യാന്‍ കഴിയുന്നത് മറ്റൊരാള്‍ക്ക് ചെയ്യാന്‍ കഴിയില്ല എന്ന് സച്ചിന് അറിയില്ല.' സെവാഗ് വ്യക്തമാക്കുന്നു. 

43 പന്തില്‍ നിന്ന് 85 റണ്‍സെടുത്ത ഇന്നിങ്‌സില്‍ രോഹിത് അടിച്ചത് ആറു വീതം ഫോറും സിക്‌സുമാണ്. തന്റെ 100-ാം ട്വന്റി-20 മത്സരത്തിലായിരുന്നു രോഹിതിന്റെ ഈ പ്രകടനം.

Virender Sehwag on Rohit Sharma's consistency and Virat Kohli