ഐപിഎല്ലിനിടെ വിരാട് കോലിയും സഞ്ജു സാംസണും | Photo:ANI
27-ാം ജന്മദിനം ആഘോഷിക്കുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ആശംസകളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കോലി സഞ്ജുവിന് ആശംസ നേര്‍ന്നത്.
'ദൈവം അനുഗ്രഹിക്കട്ടെ, മുന്നോട്ടു പോകൂ' എന്നാണ് കോലി ഇന്‍സ്റ്റയില്‍ കുറിച്ചത്. സഞ്ജുവിനെ ആലിംഗനം ചെയ്ത് ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ചിത്രവും കോലി ഈ കുറിപ്പിനൊപ്പം പങ്കുവെച്ചു.
കോലിയെക്കൂടാതെ ബിസിസിഐ, യുവരാജ് സിങ്, ഹര്ഭജന് സിങ്, കെഎല്‍ രാഹുല്‍, ഡേവിഡ് മില്ലര്‍ എന്നിവരും സഞ്ജുവിന് ആശംസയുമായെത്തി.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി കളിക്കുന്നതിനിടയിലാണ് സഞ്ജുവിന്റെ പിറന്നാള്‍ ദിവസമെത്തിയത്. കേരളത്തിനായി മികച്ച ഫോമിലാണ് മലയാളി താരം കളിക്കുന്നത്. അതേസമയം, ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Content Highlights: Virat Kohli wishes Sanju Samson happy birthday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..