ന്യൂഡല്‍ഹി: തനിക്കെതിരായ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകൂ എന്ന് പറഞ്ഞാണ് കോലി വിവാദത്തിലകപ്പെട്ടത്. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് കോലിയുടെ പ്രതികരണം.

ട്രോളുകള്‍ തനിക്ക് ശീലമാണെന്നും  കോലിയുടെ ട്വീറ്റ്. 'ആ ആരാധകന്റെ കമന്റില്‍ 'ഈ ഇന്ത്യന്‍ താരങ്ങള്‍' എന്നുണ്ടായിരുന്നു. ആ പരാമര്‍ശനത്തിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു.  ഈ ഉത്സവ സീസണ്‍ ആസ്വദിക്കൂ, എല്ലാവരോടും സ്‌നേഹം, എല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ.' കോലി ട്വീറ്റില്‍ പറയുന്നു. 

വിരാട് കോലിയുടെ പ്രസ്താവനക്കെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡയയില്‍ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. ടെന്നീസ് താരമായ റോജര്‍ ഫെഡററെ ഇഷ്ടപ്പെടുന്നതിനാല്‍ കോലി സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോകട്ടേ എന്ന തരത്തിലുള്ളതായിരുന്നു ട്രോളുകള്‍. 

Read More: എത്ര ബാലിശമാണ് നിങ്ങളുടെ വാക്കുകള്‍- കോലിയോട് സിദ്ധാര്‍ഥ്.

Read More: 'ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോകൂ'- ആരാധകനോട് കോലി

tweet

 

Content Highlights: Virat Kohli tweets after social media storm