ന്യൂഡല്‍ഹി: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോലി. ഐപിഎല്‍ പതിനാലാം സീസണ്‍ കഴിയുന്നതോടെ സ്ഥാനമൊഴിയുമെന്നാണ് വിരാട് കോലി അറിയിച്ചത്‌. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രഖ്യാപനം. നേരത്തെ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും കോലി പ്രഖ്യാപിച്ചിരുന്നു.  

ആര്‍സിബിയുടെ ക്യാപ്റ്റനെന്ന നിലയില്‍ ഇത് തന്റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്നും എന്നാല്‍ തന്റെ അവസാന ഐപിഎല്‍ മത്സരം കളിക്കുന്നതുവരെ താന്‍ ഒരു ആര്‍സിബി കളിക്കാരനായി തന്നെ തുടരുമെന്നും വിരാട് കോലി ആരാധകര്‍ക്ക് ഉറപ്പ് നല്‍കി. 'എന്നില്‍ വിശ്വസിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാ ആര്‍സിബി ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു,' കോലി പറഞ്ഞു.

Content Highlights: Virat Kohli to quit as royal challengers banglore captain