Photo By MICHAEL BRADLEY| AFP
അഹമ്മദാബാദ്: ഇന്‍സ്റ്റാഗ്രാമില്‍ 100 മില്യന്‍ (10 കോടി) ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആരാധകര്‍ക്ക് നന്ദിയറിയിച്ച് രംഗത്ത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ താരം കൂടിയാണ് കോലി.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം 'എന്റെ യാത്ര മനോഹരമാക്കിയത് നിങ്ങളാണ്. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി.' എന്ന് കോലി കുറിച്ചു.
ഫുട്ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ തുടങ്ങിയവര്‍ക്ക് നേരത്തേ 10 കോടി ഫോളോവേഴ്സുണ്ട്. ക്രിക്കറ്റ് രംഗത്തുനിന്ന് ആര്‍ക്കും ഈ നേട്ടമില്ല. ഇന്‍സ്റ്റയില്‍, കൂടുതല്‍ ഫോളോവേഴ്സുള്ള നാലാമത്തെ കായികതാരം കൂടിയാണ് കോലി. ക്രിസ്റ്റ്യാനോയ്ക്ക് 26.5 കോടി, മെസ്സിക്ക് 18.6 കോടി, നെയ്മര്‍ക്ക് 14.7 കോടി ഫോളോവേഴ്സുണ്ട്.
അതേസമയം പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിങ്, ദീപിക പദുകോണ്‍ തുടങ്ങിയവരെയെല്ലാം മറികടന്നുകൊണ്ടാണ് കോലി നേട്ടം സ്വന്തമാക്കിയത്. പ്രിയങ്ക ചോപ്രയ്ക്ക് 60 മില്യണും ദീപിക പദുകോണിന് 53.3 മില്യണും ഫോളോവേഴ്സാണുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 51.2 ഫോളോവേഴ്സുണ്ട്.
Content Highlights: Virat Kohli thank fans after becoming 1st cricketer with 100 million Instagram followers
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..