എബി ഡിവില്ലിയേഴ്സും വിരാട് കോലിയും | Photo: AFP
കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ വൈകാരിക പ്രതികരണവുമായി ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിലെ സഹതാരമായിരുന്ന വിരാട് കോലി. ട്വിറ്ററിലൂടെയാണ് കോലി ഡിവില്ലിയേഴ്സിന് ഭാവിജീവിതത്തില്‍ ആശംസ നേര്‍ന്നത്.
'ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരനും ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും പ്രചോദനാത്മകവുമായ വ്യക്തിക്ക്, നിങ്ങള്‍ ചെയ്ത കാര്യങ്ങളിലും ആര്‍സിബിക്ക് നിങ്ങള്‍ നല്കിയ സംഭാവനകളിലും എന്റെ സഹോദരനായ നിങ്ങള്‍ക്ക് അഭിമാനിക്കാം. നമ്മുടെ ബന്ധം കളിയ്ക്കും ഗ്രൗണ്ടിനും അപ്പുറമാണ്. അത് എന്നും അങ്ങനെ നിലനില്ക്കും.
ഇത് എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു, പക്ഷേ നിങ്ങള്‍ എപ്പോഴും ചെയ്യുന്നതുപോലെ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി ഏറ്റവും മികച്ച തീരുമാനമാണ് എടുത്തതെന്ന്് എനിക്കറിയാം. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.' വിരാട് കോലി ട്വീറ്റില്‍ പറയുന്നു. 'തിരിച്ചും ഒരുപാട് സ്നേഹം' എന്നാണ് ഈ ട്വീറ്റിന് ഡിവില്ലിയേഴ്സ് മറുപടി നല്‍കിയത്.
ട്വിറ്ററിലൂടെയാണ് ഡിവില്ലിയേഴ്സ് വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്. 2018-ല്‍ കരിയറില്‍ മികച്ച ഫോമില്‍ നില്ക്കുന്ന സമയത്ത് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇനി ഫ്രാഞ്ചൈസി ക്രിക്കറ്റിലും താന്‍ ഉണ്ടായിരിക്കില്ലെന്ന് താരം വ്യക്തമാക്കി. 184 ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ച താരം മൂന്ന് സെഞ്ചുറികളും 40 അര്‍ധ സെഞ്ചുറികളുമടക്കം 5162 റണ്‍സെടുത്തിട്ടുണ്ട്.
Content Highlights: Virat Kohli showers love on AB de Villiers after latter’s retirement from all cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..