Photo Courtesy: BCCI
പുണെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ മറ്റൊരു റെക്കോഡുകൂടി സ്വന്തം പേരില്‍ ചേര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കോലി സ്വന്തമാക്കിയത്.
ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് കോലി. എം.എസ് ധോനിയാണ് കോലിക്കു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍. രാജ്യാന്തര ക്രിക്കറ്റിലെ നായകന്മാരില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ മാത്രം താരവും കോലിയാണ്. അതേസമയം വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയെന്ന റെക്കോഡും കോലി സ്വന്തമാക്കി. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനെയാണ് ഇക്കാര്യത്തില്‍ കോലി പിന്നിലാക്കിയത്.
ക്യാപ്റ്റനെന്ന നിലയില്‍ വേഗത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 11,000 റണ്‍സ് തികച്ച താരങ്ങള്‍
വിരാട് കോലി - 196 ഇന്നിങ്‌സ്
റിക്കി പോണ്ടിങ് - 252 ഇന്നിങ്‌സ്
ഗ്രെയിം സ്മിത്ത് - 264 ഇന്നിങ്‌സ്
അലന്‍ ബോര്‍ഡര്‍ - 316 ഇന്നിങ്‌സ്
എം.എസ് ധോനി - 324 ഇന്നിങ്‌സ്
സ്റ്റീഫന്‍ ഫ്‌ളെമിങ് - 333 ഇന്നിങ്‌സ്
ഈ പട്ടികയില്‍ 200-ല്‍ താഴെ ഇന്നിങ്‌സുകള്‍ക്കുള്ളില്‍ 11,000 റണ്‍സ് തികച്ച ഏക ക്യാപ്റ്റനുമാണ് കോലി. ക്യാപ്റ്റനെന്ന നിലയില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് പോണ്ടിങ്ങിന്റെ പേരിലാണ്. 324 മത്സരങ്ങളില്‍ നിന്ന് 15,440 റണ്‍സാണ് പോണ്ടിങ്ങിന്റെ അക്കൗണ്ടിലുള്ളത്. 286 മത്സരങ്ങളില്‍ നിന്ന് 14,878 റണ്‍സുമായി ഗ്രെയിം സ്മിത്ത് രണ്ടാമതുണ്ട്. 303 മത്സരങ്ങളില്‍ നിന്ന് 11,561 റണ്‍സെടുത്ത സ്റ്റീഫന്‍ ഫ്‌ളെമിങ്ങാണ് ഇക്കൂട്ടത്തില്‍ മൂന്നാമന്‍. ധോനി 332 മത്സരങ്ങളില്‍ നിന്ന് 11,207 റണ്‍സും അലന്‍ ബോര്‍ഡര്‍ 271 മത്സരങ്ങളില്‍ നിന്ന് 11,062 റണ്‍സും നേടിയിട്ടുണ്ട്.
Content Highlights: Virat Kohli shatters Ricky Ponting’s world record
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..