Virat Kohli Photo: Twitter
ഹാമില്‍ട്ടണ്‍: ഫെബ്രുവരി 21-നാണ് ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ഇതിന് മുമ്പ് വീണുകിട്ടിയ ഇടവേള ആഘോഷമാക്കുകയാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍. ഇത്തരത്തില്‍ രസകരമായ ഒരു ദിവസത്തെ ചിത്രം ക്യാപ്റ്റന്‍ വിരാട് കോലി ട്വീറ്റ് ചെയ്തു. ആ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
മുഹമ്മദ് ഷമിയും പൃഥ്വി ഷായും വിരാട് കോലിയുമാണ് ഈ ചിത്രത്തിലുള്ളത്. എന്നാല്‍ ഇതൊരു സാധാരണ ചിത്രമല്ല, മുഖത്ത് പ്രത്യേക ഭാവങ്ങള്‍ വരുത്തിയാണ് മൂവരും പോസ് ചെയ്തിരിക്കുന്നത്. കോലിയുടെ കൃഷ്ണമണി താഴേക്കാണെങ്കില്‍ പൃഥ്വി ഷാ കൃഷ്ണമണി മുകളിലേക്ക് ആക്കിയാണ് പോസ് ചെയ്തിരിക്കുന്നത്.
നാവ് പുറത്തേക്കിട്ട് നില്‍ക്കുന്ന ഷമിയാണ് സെല്‍ഫി എടുത്തത്. 'പുതിയ പോസ്റ്റ്, സുന്ദരന്‍മാരായ കൂട്ടുകാര്‍' എന്ന് ഈ ചിത്രത്തിന് കോലി ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. മീം ആയി ഉപയോഗിക്കാന്‍ പറ്റിയ ചിത്രം എന്നാണ് ആരാധകര്‍ ഇതിന് കമന്റ് ചെയ്തത്.
Content Highlights: Virat Kohli's Latest Tweet Provides Fans With Next Meme Material
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..