മത്സരത്തിനിടെ കോലിയുടെ വിചിത്രഭാവം. Photo: twitter
ഇന്ത്യന്‍ നായകന് വിരാട് കോലിക്ക് വലിയ ആശ്വാസമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്. ഒന്നാം ടെസ്റ്റിലെ ദയനീയ പരാജയത്തില്‍ നിന്നുള്ള രണ്ടാം ടെസ്റ്റിലെ അത്ഭുതകരമായ തിരിച്ചുവരവ് ശരിക്കും രണ്ടാം ജന്മമാണ് ക്യാപ്റ്റന്‍ കോലിക്ക് സമ്മാനിച്ചത്. എന്നാല്‍, ഈ ഉജ്വലവിജയത്തിനിടെ കോലി ട്രോളന്മാര്ക്കും മീമുകാര്ക്കും ഒരു അസുലഭ സമ്മാനം നല്കി. ഒരു ഒന്നാന്തരം ഭാവം. ഡ്രസിങ് റൂമിലിരുന്ന് കളി കാണുന്ന കോലിയുടെ ഒരു രസകരമായ ഭാവം ടിവി ക്യാമറകള്‍ കൈയോടെ ഒപ്പിയെടുത്തു. അത്ര മനസിന് പിടിക്കാത്ത എന്തോ കണ്ടതിന്റെ ഭാവമാണ് മുഖത്ത് മിന്നിമാഞ്ഞത്. എന്നാലത് സ്ക്രീനില്‍ തെളിയേണ്ട താമസം ആ ഭാവം മീമുകാര് പൊക്കി. നിമിഷ നേരം കൊണ്ട് നൂറു കണക്കിന് മീമുകള്ക്കാണ് ആ ഭാവം വഴിവച്ചത്.
ഇന്ത്യ 317 റണ്‍സിന് ജയിച്ച ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിനു മടങ്ങിയ കോലി രണ്ടാമിന്നിങ്സില്‍ 62 റണ്‍സെടുത്തു. സെഞ്ചുറി നേടി അശ്വിന് മികച്ച പിന്തുണയും നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..