Photo: twitter.com
ന്യൂഡല്‍ഹി: ക്യാപ്റ്റന്‍സി വിവാദത്തില്‍ ബിസിസിഐക്കെതിരേ ആഞ്ഞടിച്ച് വിരാട് കോലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ.
ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി വിഷയം കൈകാര്യം ചെയ്ത രീതിയില്‍ ദേശീയ സെലക്ടര്‍മാര്‍ക്കെതിരെയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെയും രാജ്കുമാര്‍ ശര്‍മ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
ഒന്നുകില്‍ ട്വന്റി 20-ക്കൊപ്പം ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയാന്‍ കോലിയോട് സെലക്ടര്‍മാര്‍ ആവശ്യപ്പെടണമായിരുന്നുവെന്നും അല്ലെങ്കില്‍ ഇരു ടീമുകളുടെയും ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുകയേ ചെയ്യരുതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''ഇതുവരെ എനിക്ക് കോലിയുമായി സംസാരിക്കാന്‍ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്, കാരണമറിയില്ല. എന്റെ അഭിപ്രായത്തില്‍ കോലി ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചപ്പോള്‍ തന്നെ സെലക്ടര്‍മാര്‍ അദ്ദേഹത്തോട് ഏകദിന ക്യാപ്റ്റന്‍സി കൂടി ഒഴിയാന്‍ ആവശ്യപ്പെടണമായിരുന്നു. അല്ലെങ്കില്‍ സ്ഥാനമൊഴിയുകയേ ചെയ്യരുതെന്ന് ആവശ്യപ്പെടണമായിരുന്നു'', ഖേല്‍നീതി പോഡ്കാസ്റ്റിന് നല്‍കിയ പ്രതികരണത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് കോലിയെ മാറ്റുന്നതിനു മുമ്പ് ഇതിന്റെ കാരണം താരത്തെ സെലക്ടര്‍മാര്‍ അറിയിക്കണമായിരുവെന്നും ഇക്കാര്യത്തില്‍ സുതാര്യമായ നടപടിയല്ല ബിസിസിഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നും രാജ്കുമാര്‍ ശര്‍മ വിമര്‍ശിച്ചു.
Content Highlights: virat kohli s childhood coach rajkumar sharma slams bcci for captaincy controversy
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..