കൊറോണയ്ക്കിടെ സെല്‍ഫിയെടുക്കാന്‍ ആരാധിക; 'നോ' പറഞ്ഞ് വിരാട് കോലി


ഇതിന്റെ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.

Virat Kohli Photo: Videograb

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകമൊന്നാകെ ജാഗ്രത പുലര്‍ത്തുന്ന സമയമാണിത്. ഇതിനിടയില്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരു ആരാധിക ശ്രമിച്ചു. എന്നാല്‍ ഇവരെ അവഗണിച്ച് കോലി നടന്നുനീങ്ങി. ഇതിന്റെ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനായി കോലി ലക്‌നൗവിലേക്ക് യാത്ര ചെയ്യുമ്പോഴുള്ളതാണ് ഈ വീഡിയോ എന്നാണ് സൂചന. കൊറോണ ഭീതിയെ തുടര്‍ന്ന് ഈ പരമ്പര പിന്നീട് റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ ടീമംഗങ്ങളെല്ലാം വീട്ടില്‍ കഴിയുകയാണ്. ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം നാട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്തു.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിച്ചാണ് കോലി വിമാനത്താവളത്തിലെത്തിയത്. ഇതിനിടെ യുവതി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് സെല്‍ഫിയെടുക്കാനായി കോലിയുടെ അടുത്തേക്ക് ഓടിയെത്തി. എന്നാല്‍ ഇവരെ അവഗണിച്ച് കോലി നടന്നുനീങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ യുവതിയെ തടയുന്നതും വീഡിയോയില്‍ കാണാം.

Content Highlights: Virat Kohli refuses selfie with a fan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented