'ജീവിതത്തിലെ ആദ്യ കേക്ക് പരീക്ഷണം; അത് പിറന്നാള്‍ ദിനത്തില്‍ അനുഷ്‌കയ്ക്ക് വേണ്ടി'


കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളുമൊത്തുള്ള ലൈവ് ചാറ്റ് ഷോയിലാണ് താന്‍ ജീവിതത്തില്‍ ആദ്യമായി കേക്കുണ്ടാക്കിയ കാര്യം കോലി വെളിപ്പെടുത്തിയത്

-

ന്യൂഡൽഹി: ക്രിക്കറ്റ് മൈതാനത്ത് എന്നും ഊർജസ്വലനായി കാണപ്പെടുന്നയാളാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. കളിക്കളത്തിലെ കോലിയുടെ കഴിവുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കളത്തിനു പുറത്തോ? നല്ല അസ്സലായി കേക്കുണ്ടാക്കുന്നയാളാണ് കോലിയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ. കോലി തന്നെയാണ് ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ താരം മായങ്ക് അഗർവാളുമൊത്തുള്ള ലൈവ് ചാറ്റ് ഷോയിലാണ് താൻ ജീവിതത്തിൽ ആദ്യമായി കേക്കുണ്ടാക്കിയ കാര്യം കോലി വെളിപ്പെടുത്തിയത്.

ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയുടെ പിറന്നാൾ ദിനത്തിലാണ് കോലി കേക്കിൽ പരീക്ഷണത്തിന് മുതിർന്നത്. ആദ്യ ശ്രമം തന്നെ വിജയകരമായിരുന്നുവെന്നും കേക്ക് അനുഷ്കയ്ക്ക് ഇഷ്ടമായെന്നും കോലി പറഞ്ഞു. മേയ് ഒന്നിനായിരുന്നു അനുഷ്കയുടെ പിറന്നാൾ.

''ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു കേക്കുണ്ടാക്കിയത് അനുഷ്കയുടെ പിറന്നാൾ ദിനത്തിലായിരുന്നു. അതിനു മുമ്പ് ഞാൻ ഒരു കേക്ക് ഉണ്ടാക്കി നോക്കിയിട്ടേയില്ല. ആദ്യ ശ്രമം തന്നെ വിജയകരമായി. കേക്ക് ഇഷ്ടമായെന്ന് അനുഷ്ക എന്നോട് പറഞ്ഞു.'' - കോലി വ്യക്തമാക്കി.

ഐ.പി.എൽ 13-ാം സീസസൺ സെപ്റ്റംബറിൽ പ്രഖ്യാപിച്ചതോടെ ടൂർണമെന്റിനുള്ള ഒരുക്കത്തിലാണ് താരം.

Content Highlights: Virat Kohli narrates he Baked a cake for first time

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented