വിരാട് കോലിയും ശിഖർ ധവാനും | Photo: BCCI
മുംബൈ: ഇന്ത്യന്‍ ടീമിലെ സഹതാരം ശിഖര്‍ ധവാന്റെ ബാറ്റിങ് ശൈലി അനുകരിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ വീഡിയോ വൈറലാകുന്നു. ബാറ്റിങ്ങിനായി തയ്യാറെടുക്കുമ്പോഴുള്ള ധവാന്റെ ചേഷ്ടകളും പന്ത് നേരിടുമ്പോഴുള്ള ആക്ഷനുമെല്ലാം കോലി രസകരമായി അനുകരിക്കുന്നുണ്ട്.
ഈ വീഡിയോ ധവാനെ ടാഗ് ചെയ്ത് കോലി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ അഭിനയം എങ്ങനെയുണ്ടെന്ന് കോലി ധവാനോട് ചോദിക്കുന്നുമുണ്ട്. നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സിനിമയില്‍ ഒരു കൈ നോക്കാമെന്ന് കോലിയോട് ആരാധകര്‍ പറയുന്നു.
ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടിയില്ലെങ്കിലും ഈ ഐപിഎല്‍ സീസണില്‍ ധവാന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനായി 16 മത്സരങ്ങളില്‍ നിന്ന് 587 റണ്‍സ് നേടി. തുടര്‍ച്ചയായ ആറു സീസണുകളില്‍ നാന്നൂറിലധികം റണ്‍സ് കണ്ടെത്തുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോഡും സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌നയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണറുമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍.
Content Highlights: Virat Kohli mimics Shikhar Dhawan's batting stance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..