Photo by Scott Barbour|Getty Images
അഹമ്മദാബാദ്: ഇംഗ്ലണ്ട് പരമ്പര ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലിക്ക് വലിയ പരീക്ഷണങ്ങളാണ് ഒരുക്കുന്നത്. നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം എട്ടു പന്തുകള്‍ മാത്രം നേരിട്ട് അക്കൗണ്ട് തുറക്കും മുമ്പാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്.
പരമ്പരയിലെ രണ്ടാം തവണ ഡക്കായ കോലി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ ഒരു നാണംകെട്ട റെക്കോഡിനൊപ്പമെത്തി.
ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ എട്ടാം തവണയാണ് കോലി പൂജ്യത്തിന് പുറത്താകുന്നത്. ധോനിയും ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ എട്ടു തവണ ഡക്കായിട്ടുണ്ട്.
2014-ലെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ കോലി രണ്ടു തവണ പൂജ്യത്തിന് പുറത്താകുന്നതും ഇതാദ്യമായാണ്.
ഇന്ന് ബെന്‍ സ്റ്റോക്ക്‌സിന്റെ ഷോര്‍ട്ട് പിച്ച് പന്തിലാണ് കോലി പുറത്തായത്.
Content Highlights: Virat Kohli equals MS Dhoni s unwanted record for most Test ducks
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..