Photo: twitter.com|BCCI
അഹമ്മദാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിലെ വിജയത്തേക്കാള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കിയത് മറ്റൊരു കാഴ്ചയായിരുന്നു.
ക്യാപ്റ്റന്‍സി വിവാദവും മറ്റും മാറ്റിനിര്‍ത്തി പുതിയ ക്യാപ്റ്റന്‍ രോഹിത്തിനൊപ്പം ഫീല്‍ഡില്‍ ഇടപെടുന്ന വിരാട് കോലിയുടെ ചിത്രമായിരുന്നു അത്. വിക്കറ്റ് വീഴുമ്പോള്‍ പഴയ ആവേശത്തോടെ ഓടിയെത്തുകയും താരങ്ങള്‍ക്കും ക്യാപ്റ്റനുമൊപ്പം ആഹ്ലാദം പങ്കിട്ട കോലി കഴിഞ്ഞ ദിവസം ഫീല്‍ഡില്‍ കാണിച്ച സമീപനം ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ ആശ്വാസമായി.
ഇതോടൊപ്പം ക്യാപ്റ്റന്‍ രോഹിത്തിനെ ഡിആര്‍എസ് എടുക്കാന്‍ നിര്‍ബന്ധിച്ച കോലിയുടെ തീരുമാനം ഇന്ത്യയ്ക്ക് ആറാം വിക്കറ്റും സമ്മാനിച്ചു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ 21-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അഞ്ചാം പന്തില്‍ ഷമാറ ബ്രൂക്ക്‌സിനെതിരേ ക്യാച്ചിനായി ചാഹലിന്റെ അപ്പീല്‍ ഉയര്‍ന്നു. എന്നാല്‍ രോഹിത് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ ഋഷഭ് പന്തിന് വ്യക്തതയുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ഓടിയെത്തിയ കോലി രോഹിത്തിനോട് റിവ്യു എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോലിയുടെ നിരീക്ഷണം തെറ്റിയില്ല. റിവ്യൂവിലൂടെ ഇന്ത്യ ആറാം വിക്കറ്റ് സ്വന്തമാക്കി.
മത്സരത്തിലെ മികച്ച കാഴ്ചകളിലൊന്നായിരുന്നു ഇതെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.
Content Highlights: Virat kohli convinces captain Rohit sharma to take successful review
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..